കേരളത്തിലെ കോടീശ്വര സ്ഥാനാര്‍ത്ഥികള്‍
കാലം മാറിയപ്പോള്‍ പൊതു പ്രവര്‍ത്തകരും മാറി. പണത്തിന്റെ കാര്യത്തിലും പ്രതാപത്തിന്റെ കാര്യത്തിലും. പണ്ടൊക്കെ ഉത്തരേന്ത്യന്‍ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരം കേള്‍ക്കുമ്പോഴായിരുന്നു മലാളികള്‍ മൂക്കത്ത് വിരല്‍ വച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാളി സ്ഥാനാര്‍ത്ഥികളിലും കോ
ടീശ്വരന്മാര് ഏറെയാണ്.
ഇത്തവണത്തെ സ്ഥാനാര്‍ത്ഥികളില്‍ 24 കോടീശ്വരന്മാരാണ് ഉള്ളത്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാകട്ടെ സോഷ്യലിസ്റ്റ് ജനതയുടെ സാരഥി എംപി വീരേന്ദ്രകുമാര്‍. തൊട്ടുപിന്നില്‍ തന്നെയുണ്ട് കേന്ദ്രമന്ത്രിയും മുന്‍ ഐക്യരാഷ്ട്രസഭ അണ്ടര്‍ സെക്രട്ടറിയും ആയ ശശി തരൂര്‍.
24 കോടീശ്വര സ്ഥാനാര്‍ത്ഥികളില്‍ പകുതിയിലേറേയും യുഡിഎഫുകാരാണ് എന്നതാണ് മറ്റൊരു വസ്തുത. 13 യുഡിഎഫുകാര്‍. ഇടതുപക്ഷത്ത് നിന്ന് ഏഴ് പേരുണ്ട് കോടീശ്വരപ്പട്ടികയില്‍. കേരളത്തില്‍ ജനനിധി തേടുന്ന ചില കോടീശ്വരന്മാരെ കാണാം...

എംപി വീരേന്ദ്രകുമാര്‍
പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മാതൃഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായ വീരേന്ദ്രകുമാറാണ് കൂട്ടത്തിലെ വലിയ കോടീശ്വരന്. ഭാര്യക്കും വീരനും കൂടി 42 കോടി രൂപയുടെ സ്വത്താണത്രെ ഉള്ളത്.

ശശി തരൂര്‍
കേന്ദ്രമന്ത്രി ശശി തരൂര്‍ സ്വത്തിന്റെ കാര്യത്തില്‍ തീരെ പിന്നിലല്ല. പണ്ട് ലക്ഷങ്ങള്‍ വാടകയുള്ള സ്റ്റാര്‍ ഹോട്ടലില്‍ സ്ഥിരതാമസം നടത്തിയ കക്ഷിയാണ്. തരൂരിന്റെ മാത്രം സ്വത്ത് 23 കോടി രൂപയാണത്രെ. മരിച്ചുപോയ ഭാര്യ സുനന്ദ പുഷ്കറിന്റെ ആസ്തി ഇതില്‍ പെടില്ല

അനിത പ്രതാപ്
ആസ്തിയുടെ കാര്യത്തില്‍ ആം ആദ്മിയും അത്ര മോശമല്ല. ആപ്പിന്റെ എറണാകുളം സ്ഥാനാര്‍ത്ഥി അനിത പ്രതാപിന് 19.99 കോടി രൂപയുടെ ആസ്തിയുണ്ട്.

വി അബ്ദുറഹ്മാന്
ഇടതുപാളയത്തെ കോടീശ്വരന് പയ കോണ്‍ഗ്രസ്സുകാരനായ വി അബ്ദുറഹ്മാനാണ്. പൊന്നാനിയില്‍ സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന അബ്ദുറഹ്മാന് 5.68 കോടി രൂപയുടെ ആസ്തിയുണ്ട്.

ഇന്നസെന്റ്
സിപിഎമ്മിന്റെ മറ്റൊരു സ്വതന്ത്രന് ഇന്നസെന്റഉം ആസ്തിയുടെ കാര്യത്ില്‍ മോശമല്ല. സിനിമാ നടനല്ലേ... കടം കിഴിച്ച് ഇന്നച്ചന്റെ ആസ്തി 4.8 കോടി രൂപ

ക്രിസ്റ്റി ഫെര്‍ണാണ്ടസ്
സിപിഎമ്മിന്റെ അടുത്ത സ്വതന്ത്രന് ക്രിസ്റ്റി ഫെര്‍ണാണ്ടസിനും ഉണ്ട് കോടികളുടെ സ്വത്ത്. എറണാകുളം സ്ഥാനാര്‍ത്ഥിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ആയ ക്രിസ്റ്റിക്ക് 3.71 കോടി രൂപയുടെ സ്വത്താണ് ഉള്ളത്.

അജിത് ജോയ്
അടുത്ത കോടീശ്വരന് ആം ആദ്മിക്കാരനാണ്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി അജിത് ജോയ്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത്തിന് 3.71 കോടി രൂപ ആസ്തിയുണ്ട്.

സിഎന്‍ ജയദേവന്
ആരേക്കാളും ഒട്ടും മോശമല്ല തങ്ങളും എന്ന് സിപിഐക്ക് തെളിയിക്കാനുള്ളത് സിഎന്‍ ജയദേവനാണത്രെ. തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ ജയദേവന് 2 കോടിയാണ് ആസ്തി.

എന്‍കെ പ്രേമചന്ദ്രന്
എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ വിപ്ലവ ആര്‍എസ്പിക്കാരന്‍ എന്‍കെ പ്രേമചന്ദ്രനും ആസ്തിയുടെ കാര്യത്തില്‍ മോശമല്ല. ഒരു കോടിക്ക് മേല്‍ ആസ്തിയുണ്ട് പ്രേമചന്ദ്രന്.

എ സമ്പത്ത്, പികെ ശ്രീമതി
സിപിഐക്കാരനും ആര്എസ്പിക്കാരനും കോടീശ്വരന്മാരുണ്ടെങ്കില് സിപിഎമ്മിനെന്താ ആയിക്കൂടെ. രണ്ട് സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു കോടിയിലേറെ സമ്പാദ്യമുണ്ട്. ആറ്റിങ്ങലില്‍ മത്സരിക്കുന്ന എ സമ്പത്തിനും, കണ്ണൂരില്‍ മത്സരിക്കുന്ന പികെ ശ്രീമതിക്കും.

ഇ അഹമ്മദ്, ഇടി മുഹമ്മദ് ബഷീര്‍
കാശുള്ളവന്റെ പാര്‍ട്ടി എന്ന ചീത്തപ്പേര് പണ്ട് മുതലേ മുസ്ലീം ലീഗിനുണ്ട്. പാര്‍ട്ടിയുണ്ട് രണ്ട് സ്ഥാനാര്‍ത്ഥികളും- ഇടി മുഹമ്മദ് ബഷീറും, ഇ അഹമ്മദും- കോടീശ്വരന്മാരാണ്.

എംഐ ഷാനവാസ്, പിസി ചാക്കോ
കോണ്‍ഗ്രസിന്റെ സ്ഥാനാരര്ത്ഥി്പ്പട്ടികയിലെ മറ്റ് രണ്ട് കോടീശ്വരന്മാരാണ് വയനാട്ടിലുള്ള എംഐ ഷാനവാസും ചാലക്കുടിയില്‍ മത്സരിക്കുന്ന പിസി ചാക്കോയും. രണ്ട് പേര്‍ക്കും രണ്ട് കോടിയിലേറെ ആസ്തിയുണ്ട്.

ജോസ് കെ മാണി, ജോയ്സ് ജോര്‍ജ്ജ്
കേരള കോണ്‍ഗ്രസിന്റെ ഏക സ്ഥാനാര്‍ത്ഥിയും മാണി സാറിന്റെ മകനും ആയ ജോസ് കെ മാണിയും ഒരു കോടീശ്വരനാണ്. ഇടുക്കിയില്‍ സിപിഎം പിന്തുണയോടെ മത്സരിക്കുന്ന ഹൈറേഞ്ച് സംരക്ഷണസമിതി നേതാവ് ജോയ്സ് ജോര്‍ജ്ജും ഒരു കോടീശ്വരനാണ്.

കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍
കേന്ദ്രമന്ത്രിയായ ശശി തരൂരിന് കോടികളുടെ ആസ്തിയുണ്ടെങ്കില്‍ മറ്റ് കേന്ദ്രമന്ത്രിമാര്‍ക്ക് മോശമാക്കാന്‍ പറ്റുമോ. ഇത്തവണ മത്സരിക്കുന്ന മറ്റ് രണ്ട് കേന്ദ്രമന്ത്രിമാര്‍ ആയ കെസി വേണുഗോപൈലിനും കൊടിക്കുന്നില്‍ സുരേഷിനും കോടിക്ക് മേലുണ്ട് ആസ്തി.

പിസി മോഹനന്
കോണ്‍ഗ്രസും സിപിഎമ്മും, എന്തിന് ആം ആദ്മിക്ക് വരെ കോടീശ്വര സ്ഥാനാര്‍ത്ഥികള്‍. കണ്ണ് തട്ടാതിരിക്കാന്‍ വേണ്ടി ബിജെപിക്കും ഉണ്ട് ഒരു കോടിപതി സ്ഥാനാര്‍ത്ഥി. കണ്ണൂരിലെ പിസി മോഹനന്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications