കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ ഭയം വേണ്ട.... സംസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജം!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ തുറന്നത്. പൊതുജനങ്ങള്‍ക്ക് കൊറോണയെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും ഇവിടേക്ക് വിളിക്കാം. 0471-2309250, 0471-2309251, 0471 2309252 എന്നിങ്ങനെയാണ് കോള്‍ സെന്ററിലെ നമ്പറുകള്‍.

1

അതേസമയം ഇറ്റലിയില്‍ നിന്ന് വന്നവരുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കേണ്ടതാണെന്ന് രാജു എബ്രഹാം എംഎല്‍എ വ്യക്തമാക്കി. ഇതിനായി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് എം എം ശംഭു, ആര്‍ എം ഓ ഡോ വൈശാഖ് എന്നിവരെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. ഡി.എം ഒ പത്തനംതിട്ട 0468 2228220, 9946105475, റാന്നി താലൂക്ക് ആശുപത്രി 04735227274, ഡോ. ശംഭു 9446082731, ഡോ. വൈരാഖ് 9809754850. ഈ നമ്പറുകളിലാണ് അറിയിക്കേണ്ടത്.

കേരളത്തില്‍ കൊറോണ ബഹാധ സ്ഥിരീകരിച്ചതോടെ വിവിധ ജില്ലകള്‍ ജാഗ്രതാ സമീപനം പുലര്‍ത്തുന്നുണ്ട്. പത്തനംതിട്ടയ്ക്ക് പിന്നാലെ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, പോളി ടെക്‌നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 14 പേര്‍ കൂടി കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ അറിയിച്ചു. ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളേജ്, എന്നീ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളിലായി അഞ്ച് പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 411 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇതുവരെ സ്രാവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 39 ഫലങ്ങളും നെഗറ്റീവാണ്. ഇനി നാലുപേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

കോഴിക്കോട് ജില്ലയില്‍ കൊറോണ സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകളും തുടര്‍ന്ന് വരുന്നുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചൈന, ഇറ്റലി, ഇറാന്‍, ദുബായ്, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും 28 ദിവസം ഹൗസ് ക്വാറന്റൈനില്‍ നില്‍ക്കണം. ഇവരില്‍ ചുമ, ശ്വാസ തടസ്സം പനി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.

Recommended Video

cmsvideo
Corona confirmed for 3 year old kid in Erankulam | Oneindia Malayalam

ആരോഗ്യവിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാല്‍ ഒരു രേഖയും നഷ്ടമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സൈബര്‍ ആക്രമണത്തെ നേരിടാനുള്ള സൗകര്യങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിനുണ്ടെന്നും ശൈലജ വ്യക്തമാക്കി. ഇ ഹെല്‍ത്ത് സൗകര്യത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് വെബ്‌സൈറ്റിലുണ്ടായിരുന്നത്. ഹാക്കിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം സര്‍ക്കാരിലുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

English summary
24 hour call centre to face coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X