കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധം; സംസ്ഥാനത്ത് 24 മണിക്കൂർ പൊതു പണിമുടക്ക് തുടരുന്നു...

കൊച്ചി മെട്രോ പതിവുപോലെ സർവ്വീസ് നടത്തുന്നത് കൊച്ചി നഗരത്തിലെ യാത്രക്കാർക്ക് ആശ്വാസമായി.

Google Oneindia Malayalam News

Recommended Video

cmsvideo
പണിമുടക്കിൽ നിശ്ചലമായി കേരളം | Oneindia Malayalam

തിരുവനന്തപുരം/കോഴിക്കോട്: കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ‍് യൂണിയൻ സമര സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതു പണിമുടക്ക് തുടരുന്നു. ഞായറാഴ്ച അർദ്ധരാത്രി 12 മണി മുതൽ തിങ്കളാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് പണിമുടക്ക്.

24 മണിക്കൂർ പണിമുടക്ക് നേരത്തെ തുടങ്ങി, കെഎസ്ആർടിസി യാത്രക്കാരെ വട്ടം കറക്കി, സർവ്വീസുകൾ റദ്ദാക്കി!24 മണിക്കൂർ പണിമുടക്ക് നേരത്തെ തുടങ്ങി, കെഎസ്ആർടിസി യാത്രക്കാരെ വട്ടം കറക്കി, സർവ്വീസുകൾ റദ്ദാക്കി!

പൊതു പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവ്വീസുകൾ പൂർണ്ണമായും തടസപ്പെട്ടു. സംസ്ഥാനത്ത് ഒരിടത്തും ബസുകളും ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. അതേസമയം, സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. കൊച്ചി മെട്രോ പതിവുപോലെ സർവ്വീസ് നടത്തുന്നത് കൊച്ചി നഗരത്തിലെ യാത്രക്കാർക്ക് ആശ്വാസമായി. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാർക്ക് വേണ്ടി പോലീസ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കെഎസ്ആർടിസിയിൽ കഴിഞ്ഞദിവസം രാത്രി 8 മണിയോടെ തന്നെ പണിമുടക്ക് ആരംഭിച്ചതിനാൽ പല ദീർഘദൂര സർവ്വീസുകളും തടസപ്പെട്ടു. 12 മണിക്ക് മുൻപേ പണിമുടക്ക് ആരംഭിച്ച് സർവ്വീസുകൾ റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധവുമുണ്ടായി.

strike

ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്ന പണിമുടക്കിൽ സംസ്ഥാനത്തെ വാണിജ്യ-വ്യവസായ മേഖലയും പൂർണ്ണമായും സ്തംഭിച്ചു. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തനത്തെ ബാധിക്കും. പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികളും കടകൾ തുറന്നിട്ടില്ല. കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചുള്ള പണിമുടക്കിനോട് അനുബന്ധിച്ച് തൊഴിലാളി സംഘടനകൾ തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സിഐടിയു,എഐടിയുസി,ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകൾ മാർച്ചിൽ പങ്കെടുക്കും.

അടൂരിൽ 30കാരനും 17കാരിയും തമ്മിൽ വിവാഹം; താലിക്കെട്ടിന് തലേദിവസം പോലീസ് തടഞ്ഞു...അടൂരിൽ 30കാരനും 17കാരിയും തമ്മിൽ വിവാഹം; താലിക്കെട്ടിന് തലേദിവസം പോലീസ് തടഞ്ഞു...

'ഐ ലൗ മൈ പൂജ' പ്രണയം കാരണം പഠിക്കാൻ കഴിഞ്ഞില്ല സാർ! പ്രണയത്തിന്റെ രസതന്ത്രം വിവരിച്ച് വിദ്യാർത്ഥി..'ഐ ലൗ മൈ പൂജ' പ്രണയം കാരണം പഠിക്കാൻ കഴിഞ്ഞില്ല സാർ! പ്രണയത്തിന്റെ രസതന്ത്രം വിവരിച്ച് വിദ്യാർത്ഥി..

English summary
24 hour public strike started in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X