Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജയിലില്‍ കൂട്ട സ്ഥലം മാറ്റം

District Jail Kozhikkode
കോഴിക്കോട്:ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയ ജയില്‍ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ജില്ല ജയിലിലെ 24 പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.

ജയിലിലെ ആകെ ജീവനക്കാരുടെ എണ്ണം 40 ആണ് . അമ്പത് ശതമാനത്തിലധികം ജീവനക്കാരേയും സ്ഥലംമാറ്റിക്കൊണ്ടാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ വച്ച് മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചത് വിവാദമായതോടെയാണ് നടപടി. അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റം.

വിവാദത്തില്‍ പെട്ട് അഞ്ച് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റണമെന്ന് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതിയായ മുഹമ്മദ് ഷാഫി, ആറാം പ്രതിയായ അണ്ണന്‍ സജിത്ത് എന്നിവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാ മാറ്റണം എന്നാണ് ഡിജപിയുടെ ആവശ്യം.

ജയില്‍ ഡിജിപിയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടുള്ളത്. പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്.

ഇതേ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണുടെ നേതൃത്വത്തില്‍ മൈന്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫോണുകള്‍ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ജയില്‍ മതിലിന്റെ പുറത്ത് നിന്ന് മൊബൈല്‍ ഫോണ്‍ ബാറ്ററികളും ചാര്‍ജ്ജറുകളും മറ്റും കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+