കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണം

Google Oneindia Malayalam News

കോഴിക്കോട്/കൊച്ചി: കേരളത്തിലെ ബിജെപി വിഭാഗീയത തീരുന്നില്ല. പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ അവസാനിപ്പിക്കണം എന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ശോഭയുടെ പേര് പോലും സുരേന്ദ്രന് പ്രകോപനപരം, മാധ്യമങ്ങളെ പഴിപറഞ്ഞ് എത്രനാള്‍ ഒളിച്ചുകളിയ്ക്കുംശോഭയുടെ പേര് പോലും സുരേന്ദ്രന് പ്രകോപനപരം, മാധ്യമങ്ങളെ പഴിപറഞ്ഞ് എത്രനാള്‍ ഒളിച്ചുകളിയ്ക്കും

'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്

ഒടുവില്‍ ശോഭയെ സുഖിപ്പിച്ച് സുരേന്ദ്രൻ; മുതിർന്ന് നേതാവ്, എങ്ങോട്ടും പോവില്ല, മുന്നിൽനിന്ന് നയിക്കുംഒടുവില്‍ ശോഭയെ സുഖിപ്പിച്ച് സുരേന്ദ്രൻ; മുതിർന്ന് നേതാവ്, എങ്ങോട്ടും പോവില്ല, മുന്നിൽനിന്ന് നയിക്കും

അതിനിടയിലാണ് പുതിയ പ്രശ്‌നം. കെ സുരേന്ദ്രന് എതിരെ 24 നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി എന്നാണ് വാര്‍ത്ത. നേരത്തേ, ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ 26 നേതാക്കള്‍ വിഭാഗീയ പ്രശ്‌നങ്ങളും അവഗണനയും ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു. വിശദാംശങ്ങള്‍...

ഒളിച്ചോട്ടം

ഒളിച്ചോട്ടം

കെ സുരേന്ദ്രന്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് എന്നാണ് ആരോപണം. ഡിസംബര്‍ ഒന്നാം തിയ്യതി നടത്താനിരുന്ന കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിച്ചതാണ് ഇപ്പോഴത്തെ ആക്ഷേപത്തിന് കാരണം. ചോദ്യങ്ങള്‍ നേരിടാന്‍ വയ്യാതെ ഉള്ള ഒളിച്ചോട്ടമായിരുന്നു യോഗം ഉപേക്ഷിച്ചത് എന്നും ആരോപണമുണ്ട്.

 കേന്ദ്രം ഇടപെടണം

കേന്ദ്രം ഇടപെടണം

കേന്ദ്ര നേതൃത്വം ഇടപെട്ട് കോര്‍ കമ്മിറ്റി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം എന്നും പരാതി ഉയര്‍ത്തിയ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലം കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിച്ചു എന്നാണ് വി മുരളീധരന്‍-കെ സുരേന്ദ്രന്‍ പക്ഷത്തിന്റെ വിശദീകരണം.

ഭാരവാഹി യോഗത്തിന്റെ തീരുമാനം

ഭാരവാഹി യോഗത്തിന്റെ തീരുമാനം

കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കോര്‍ കമ്മിറ്റി യോഗം വിളിക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത് സംസ്ഥാന ഭാരവാഹി യോഗത്തില്‍ ആയിരുന്നു. ഭാരവാഹി യോഗത്തിന്റെ തീരുമാനം പോലും സുരേന്ദ്രന്‍ ലംഘിക്കുന്നു എന്നാണ് ഇപ്പോഴത്തെ ആക്ഷേപം.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇപ്പോള്‍ കേരളം. ഇത്തവണ ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയത, തിരഞ്ഞെടുപ്പിലെ വിജയസാധ്യതകള്‍ ഇല്ലാതാക്കുന്നു എന്നും ആക്ഷേപമുണ്ട്.

ശോഭയില്ല

ശോഭയില്ല

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശോഭ സുരേന്ദ്രന്‍ മുന്നില്‍ നിന്ന് നയിക്കുമെന്നായിരുന്നു കെ സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഇപ്പോഴും കടുത്ത പ്രതിഷേധത്തിലാണ്. പുതിയ പ്രഭാരി പങ്കെടുത്ത സംസ്ഥാന ഭാരവാഹി യോഗത്തില്‍ പോലും പങ്കെടുക്കാന്‍ ശോഭ തയ്യാറായിരുന്നില്ല.

സുരേന്ദ്രന് വെല്ലുവിളി

സുരേന്ദ്രന് വെല്ലുവിളി

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കെ സുരേന്ദ്രന് കടുത്ത വെല്ലുവിളിയാകും സൃഷ്ടിക്കുക. പ്രശ്‌നങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നേ തീര്‍ത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ സുരേന്ദ്രന്റെ സ്ഥിതി അത്ര സുരക്ഷിതമാവില്ലെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ളത്.

ചര്‍ച്ചകളില്ല

ചര്‍ച്ചകളില്ല

പ്രശ്‌നപരിഹാരത്തിന് ഉഭയ കക്ഷി ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതിനിടെ പിഎം വേലായുധനുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും, അത് ഫലവത്തായില്ല. ഇതിന് പിറകെ പിഎം വേലായുധനെതിരെ കെ സുരേന്ദ്രന്‍ തന്നെ നടത്തിയ പ്രതികരണങ്ങളും വിവാദമായിരുന്നു.

എന്തുകൊണ്ട് ശോഭയെ മാറ്റി

എന്തുകൊണ്ട് ശോഭയെ മാറ്റി

സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ നിര്‍വ്വാഹക സമിതി അംഗവും കോര്‍ കമ്മിറ്റി അംഗവും ആയിരുന്നു ശോഭ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയത് കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് ശേഷം ആയിരുന്നു. കോര്‍ കമ്മിറ്റിയിലെ ഏക വനിത സാന്നിധ്യമായിരുന്ന ശോഭയെ എന്തുകൊണ്ട് ഒഴിവാക്കി എന്നതാണ് നിര്‍ണായക ചോദ്യം.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
24 Kerala BJP leaders send letter to Central Leadership against K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X