കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; സംസ്ഥാനത്ത് ആകെ 571 ഹോട്ട്‌സ്‌പോട്ടുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പ്രദേശങ്ങളെ കൂടി പുതുതായി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി.
പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂര്‍ ജില്ലയിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14), ചേമഞ്ചേരി (4), കോട്ടയം ജില്ലയിലെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

corona

21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6(സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ (7), പ്രമാടം (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 571 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം കേരളത്തില്‍ ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ മരണപ്പെടുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ചൈനയില്‍ മുസ്ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ കക്കൂസ് പണിതു; മദ്യഷാപ്പും അടിവസ്ത്ര ഫാക്ടറിയുംചൈനയില്‍ മുസ്ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ കക്കൂസ് പണിതു; മദ്യഷാപ്പും അടിവസ്ത്ര ഫാക്ടറിയും

തുർക്കിയിൽ ഉർദുഗാന്റെ ഭാര്യയുമായി കൂടിക്കാഴ്ച, ആമിർ ഖാൻ വിവാദത്തിൽ! ഇന്ത്യയുടെ ശത്രുവെന്ന്!തുർക്കിയിൽ ഉർദുഗാന്റെ ഭാര്യയുമായി കൂടിക്കാഴ്ച, ആമിർ ഖാൻ വിവാദത്തിൽ! ഇന്ത്യയുടെ ശത്രുവെന്ന്!

English summary
24 more localities are included in hotspots today; total 571 hotspots in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X