കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേർക്ക്!!12 പേർ വിദേശത്തു നിന്നു വന്നവർ

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയില്‍ 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിൽ നിന്ന് 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ 2 പേരുടേയും കണ്ണൂർ, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുടേയും ഫലം നെഗറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ച 12 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 8 പേർ മഹാരാഷ്ട്രയിൽ നിന്നും 3 പേർ തമിഴ്നാട്ടിൽ നിന്നുമാണ് വന്നത്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 666 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 161 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

06-1509978569

73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ ഉണ്ട്. ഇന്ന് 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നിന്ന് ഇതുവരെ 48543 സാമ്പിളുകൾ പരിശോധനക്കയച്ചു. 46961 പേർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിൽ 6090 സാമ്പിളിൽ പരിശോധനക്കയച്ചു. ഇതിൽ 5278 പേരുടെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ ഇല്ല.

ചില പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണം വേണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധവന് വരുന്നുണ്ട്. മെയ് 7നാണ് വിദേശത്ത് നിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയത്. നമ്മുടെ കണക്കുനോക്കിയാല്‍ മെയ് 1, 3, 4, 6, ,7 തീയ്യതികളില്‍ പുതുതായി രോഗം ബാധിച്ചവര്‍ ഉണ്ടായിരുന്നില്ല. 8ന് ഒരാള്ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയില്‍ ഉള്ള രോഗബാധിതരുടെ എണ്ണം 16 ആയിരുന്നു.

Recommended Video

cmsvideo
Jason Hickel Praises Kerala Model | Oneindia Malayalam

മെയ് 13ന് പുതിയ രോഗികള്‍ 10ആയി, 14ന് 26 പുതിയ രോഗികള്‍, 15-ന് 16 പുതിയ രോഗികള്‍, 16-ന് 11, 17ന് 14, 18ന് -19, ഇന്നലെ 12, ഇന്ന് 24 ഇത്തരത്തിലാണ് പുതുതായി പോസിറ്റീവ് ആയവര്‍. 16 പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 161ല്‍ എത്തി നില്‍ക്കുകയാണ്.
ഈ വര്‍ദ്ധന മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് നമ്മുടെ രോഗനിര്‍വ്യാപന തന്ത്രങ്ങള് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൻ ട്വിസ്റ്റ്; 'മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു ബിജെപി വിട്ടു'!! ആദ്യ വിക്കറ്റ് ഉറപ്പാക്കി കോൺഗ്രസ്വൻ ട്വിസ്റ്റ്; 'മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു ബിജെപി വിട്ടു'!! ആദ്യ വിക്കറ്റ് ഉറപ്പാക്കി കോൺഗ്രസ്

മാഹിയിൽ മദ്യവിൽപ്പനയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ: കേരളീയർക്ക് മദ്യമില്ല, നിലപാട് കർശനം...മാഹിയിൽ മദ്യവിൽപ്പനയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ: കേരളീയർക്ക് മദ്യമില്ല, നിലപാട് കർശനം...

മദ്യപാനികൾക്ക് ആശ്വാസം; വിൽപ്പന ശനിയാഴ്ച ആരംഭിച്ചേക്കും, ക്യൂ ആപ്പിന് പേര് റെഡി, പ്ലേസ്റ്റോറിൽ ഉടൻമദ്യപാനികൾക്ക് ആശ്വാസം; വിൽപ്പന ശനിയാഴ്ച ആരംഭിച്ചേക്കും, ക്യൂ ആപ്പിന് പേര് റെഡി, പ്ലേസ്റ്റോറിൽ ഉടൻ

English summary
24 new covid cases confirmed in kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X