കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ട്വന്‍റിഫോര്‍?; ഇന്ത്യാവിഷന് ശേഷം ഇതാദ്യം, പുതിയ റേറ്റിങ് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യാവിഷന്‍റെ പതനത്തിന് ശേഷം എതിരാളികളില്‍ നിന്നും ബഹൂദൂരം മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മലയാളം വാര്‍ത്താ ചാനലായിരുന്നു ഏഷ്യാനെറ്റ്. ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടും മൂന്നും സ്ഥാനത്തുമൊക്കെ മാതൃഭൂമിയും മനോരമയും മാറി മാറി വന്നെങ്കിലും ഒന്നാസ്ഥാനം എന്നും കൃത്യമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റിന് സ്വന്തമായിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിന്‍റെ ഈ മേധാവിത്വത്തിന് ഇളക്കം തട്ടിത്തുടങ്ങുന്നുവെന്നാണ് ട്വന്‍റി ഫോര്‍ ന്യൂസിന്‍റെ വളര്‍ച്ച വ്യക്തമാക്കുന്നത്. യുവപ്രേക്ഷകരില്‍ ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാമതെത്തിയെന്നാണ് ട്വന്‍റി ഫോര്‍ ന്യൂസ് ചാനല്‍ കണക്കുകള്‍ നിരത്തി അവകാശപ്പെടുന്നത്.

അവകാശ വാദങ്ങള്‍

അവകാശ വാദങ്ങള്‍

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ബാര്‍ക്ക് കണക്കുകള്‍ നിരത്തിയാണ് ഏഷ്യാനെറ്റിന്‍റേയും ട്വന്‍റിഫോറിന്‍റെയും അവകാശ വാദങ്ങള്‍. ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ യുവ പ്രേക്ഷകരില്‍ ട്വന്‍റി ഫോര്‍ ഏഷ്യാനെറ്റിന്‍റെ പിന്തള്ളിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ആഴ്ചയില്‍ 149.50 പോയിന്‍റ് നേടിയാണ് ട്വന്‍റി ഫോര്‍ യുവപ്രേക്ഷകരില്‍ ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്.

രണ്ടാംസ്ഥാനം

രണ്ടാംസ്ഥാനം

അതേസമയം, രണ്ടാം സ്ഥാനത്ത് എത്തിയ ഏഷ്യാനെറ്റിന് ലഭിച്ചത് 138.51 പോയിന്‍റാണ്. ഏത് പ്രായക്കാരുടെ കണക്കില്ലും വര്‍ഷങ്ങളോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ഏഷ്യാനെറ്റിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയാണ് ഈ രണ്ടാംസ്ഥാനം. ഒരു പക്ഷെ ഇന്ത്യാവിഷന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ഇത് ആദ്യമായിട്ടായിരിക്കും ഏഷ്യാനെറ്റ് ഏതെങ്കിലും ഒരു വിഭാഗത്തിനിടയില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.

ഇന്ത്യാവിഷന്‍

ഇന്ത്യാവിഷന്‍

ഇന്ത്യാവിഷന്‍റെ പ്രതാപ കാലത്ത് ബാര്‍ക്ക് റേറ്റിങ്ങില്‍ കടുത്ത മത്സരമായിരുന്നു ഏഷ്യാനെറ്റുമായി ഉണ്ടായിരുന്നത്. ഒന്നിടിവിട്ട ആഴ്ചകളില്‍ ഇരുചാനലകളും ഒന്നും രണ്ടും സ്ഥാനത്തുമായി വന്നു. എന്നാല്‍ ഇന്ത്യാവിഷന്‍ പൂട്ടിയതോടെ ഒന്നാം സ്ഥാനത്തേക്ക് ഏഷ്യാനെറ്റിന് എതിരാളികള്‍ ഇല്ലാതെയായി. ഇന്ത്യാവിഷന്‍റെ അഭാവത്തിലുണ്ടായ ആ എതിരാളിയുടെ കുറവ് ഇപ്പോള്‍ ട്വന്‍റി ഫോര്‍ നികത്തുന്നുവെന്നാണ് ബാര്‍ക്കിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നമ്പര്‍ വണ്‍ ന്യൂസ് ചാനല്‍

നമ്പര്‍ വണ്‍ ന്യൂസ് ചാനല്‍

യുവപ്രേക്ഷകരില്‍ ഒന്നാമത് എത്തിയതോടെ തന്നെ കേരളത്തിലെ നമ്പര്‍ വണ്‍ ന്യൂസ് ചാനല്‍ എന്ന അവകാശവാദവുമായാണ് ട്വന്റി ഫോര്‍ പരസ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ ശരാശരിയില്‍ അല്ല ശരിക്കും മുന്നിലെന്ന മുറപടി പരസ്യവുമായി ഏഷ്യാനെറ്റും രംഗത്ത് എത്തി. ബാര്‍ക്ക് റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനം തങ്ങള്‍ക്കാണെന്ന രേഖകളും ഏഷ്യാനെറ്റ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍

ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍

ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാമ് വിവിധ പ്രായ/ ലിംഗ വിഭാഗങ്ങളിലെ ആകെയുള്ള കാഴ്ചക്കാരില്‍ ഒന്നാം സ്ഥാനത്ത്. ഈ കാലയളവില്‍ 61,739 വീക്ക്‌ലി ഇംപ്രഷന്‍സ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ആഴ്ചകളിലും മനോരമയേയും മാതൃഭൂമിയേയും പിന്തള്ളിയ ട്വന്‍റിഫോര്‍ ഈ ആഴ്ചയും 47,637 ഇംപ്രഷന്‍സ് നേടി രണ്ടാം സ്ഥാനത്ത് എത്തി.

മികച്ച പ്രകടനം

മികച്ച പ്രകടനം

മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസ് (31189)ആണ്. നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 കേരളയുമാണ്. 13786 ഇംപ്രഷനാണ് ന്യൂസ് 18 കേരള നേടിരിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ചാനലായ ട്വന്‍റി ഫോര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുമ്പോള്‍ മറ്റ് ചാനലുകളെല്ലാം കടുത്ത മത്സരമാണ് നേരിടുന്നത്.

നിര്‍ണ്ണായകം

നിര്‍ണ്ണായകം

മികച്ച അവതരണ രീതിയും ഗ്രാഫിക്സിലെ പുത്തന്‍ പരീക്ഷണങ്ങളുമൊക്കെ ട്വന്‍റിഫോറിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഗുഡ്‌മോണിംഗ് വിത്ത് ശ്രീകണ്ഠന്‍ നായര്‍ എന്ന പേരില്‍ രാവിലെ 6.30 മുതല്‍ 9.30 മുതല്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന മൂന്ന് മണിക്കൂര്‍ നീണ്ട ലൈവ് വാര്‍ത്താ സംവാദം ട്വന്റി ഫോറിന് റേറ്റിംഗ് മുന്നേറ്റത്തില്‍ ഗുണം ചെയ്തെന്നാണ് വിലയിരുത്തുന്നത്.

ട്രോള്‍

ട്രോള്‍

ന്യൂസ് ചാനലകള്‍ അത്ര പ്രധാന്യം നല്‍കാതിരുന്ന രാവിലെ 6.30 മുതലുള്ള സമയത്തെ ട്വന്‍റി ഫോര്‍ പ്രൈം ടൈം ആക്കി മാറ്റിയതോടെ മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റ് ന്യൂസും സമാന സ്വഭാവമുള്ള പ്രോഗ്രാമുകളുകള്‍ തങ്ങളുടെ ചാനലുകളിലും കൊണ്ടു വന്നിരുന്നു. ഇതോടെ മറ്റ് ചാനലുകള്‍ക്ക് നേരെ 'കോപ്പിയടി' ആരോപണവും ട്രോളുകളുമായി ട്വന്‍റി ഫോറിന്‍റെ ആരാധകരും കളം നിറഞ്ഞു.

പിന്നില്‍

പിന്നില്‍

ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍. ഈ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു ചാനലാണ് ഫ്ളവേഴ്സ്.
2018 ഡിസംബര്‍ എട്ടിനാണ് ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ആലുങ്കല്‍ മുഹമ്മദ് ചെയര്‍മാനും ശ്രീകണ്ഠന്‍ നായര്‍ മാനേജിംഗ് ഡയറക്ടറുമായ ചാനലിന്‍റെ ബോര്‍ഡ‍ില്‍ ഗോകുലം ഗോപാലന്‍, ഭീമാ ഭട്ടര്‍ ഗോവിന്ദന്‍, വിദ്യാ വിനോദ് തുടങ്ങിയവരും അംഗങ്ങളുമാണ്.

കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്? ചര്‍ച്ച നടന്നെന്ന് നേതാവ്കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്? ചര്‍ച്ച നടന്നെന്ന് നേതാവ്

English summary
24 news become top amoung youth readers: asianet in top rating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X