കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് വന്നത് നേട്ടമാകില്ല, ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയത് കോണ്‍ഗ്രസിന് കുതിപ്പുണ്ടാക്കും, സര്‍വേ ഫലം!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് നേട്ടമാകുമെന്ന് 24 ന്യൂസ് സര്‍വേ. കേരളത്തില്‍ വികസനം ചര്‍ച്ചയായാല്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് സര്‍വേയില്‍ പറയുന്നു. എന്നാല്‍ ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫിന് വീഴ്ച്ച സംഭവിച്ചെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയും പുറത്തുവന്നിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ നേട്ടമുണ്ടാക്കിയെന്നാണ് ഏഷ്യാനെറ്റ് സര്‍വേയില്‍ പറയുന്നത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ജോസ് വന്നത് ഗുണമല്ല

ജോസ് വന്നത് ഗുണമല്ല

ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫ് ഗുണം ചെയ്യില്ലെന്ന് സര്‍വേയില്‍ പറയുന്നു. 44 ശതമാനം ഗുണം ചെയ്യില്ലെന്നാണ് 24 ന്യൂസ് സര്‍വേയില്‍ പറയുന്നത്. 40 ശതമാനം ഗുണം ചെയ്യുമെന്നാണ് പ്രതികരിച്ചത്. അതേസമയം മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് 45 ശതമാനം പേരാണ് പ്രതികരിച്ചത്. 37 ശതമാനം സാധ്യത വര്‍ധിപ്പിക്കില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ഉമ്മന്‍ ചാണ്ടി വരുന്നത് നേട്ടം

ഉമ്മന്‍ ചാണ്ടി വരുന്നത് നേട്ടം

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതൃനിരയിലേക്ക് തിരിച്ചെത്തിയത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് 67 ശതമാനം പേര്‍ പറഞ്ഞു. 25 ശതമാനം ഗുണകരമാകില്ലെന്നാണ് പ്രതികരിച്ചത്. 12 ശതമാനം പേര്‍ അറിയില്ലെന്നാണ് മറുപടി നല്‍കിയത്. അതേസമയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ 28 ശതമാനം പേര്‍ പ്രതികരിച്ചത് കിറ്റ് പെന്‍ഷന്‍ വിഷയമാണ്. തൊഴില്‍ നിയമന സമരം മുഖ്യ വിഷയമാകുമെന്ന് 25 ശതമാനവും കൊവിഡും ആരോഗ്യ മേഖലയും 16 ശതമാനവും മുഖ്യ വിഷയമാകുമെന്ന് പ്രതികരിച്ചു.

ശ്രീധരന്റെ വരവ്

ശ്രീധരന്റെ വരവ്

ഇ ശ്രീധരന്‍ വരവ് ബിജെപി ഗുണം ചെയ്യുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇതിനോട് 44 ശതമാനം പേര്‍ അനുകൂലിച്ചു. നാല്‍പ്പത് ശതമാനം ഗുണം ചെയ്യില്ലെന്നാണ് പ്രതികരിച്ചത്. 16 ശതമാനം ആളുകള്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. അതേസമയം കേരളത്തില്‍ വികസനം ചര്‍ച്ചയായാല്‍ എല്‍ഡിഎഫിനാകും നേട്ടമെന്നാണ് സര്‍വേ പറയുന്നത്. 46 ശതമാനം പേര്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്. 40 ശതമാനം പേര്‍ യുഡിഎഫിനെയും 14 ശതമാനം പേര്‍ ബിജെപിയെയും പിന്തുണച്ചു.

കിറ്റ് നേട്ടമാകും

കിറ്റ് നേട്ടമാകും

കിറ്റ് പെന്‍ഷന്‍ വിഷയം വോട്ടിംഗിനെ സ്വാധീനിക്കുമെന്ന് 28 ശതമാനം പേര്‍ വ്യക്തമാക്കി. 25 ശതമാനം തൊഴില്‍ നിയമന സമരങ്ങള്‍ മുഖ്യ വിഷയമാകുമെന്ന് പറഞ്ഞു. കൊവിഡും ആരോഗ്യ മേഖലയും പ്രധാന വിഷയമാകുമെന്ന് 16 ശതമാനവും പ്രതികരിച്ചിട്ടുണ്ട്. ലൈഫ് വിവാദം 14 ശതമാനം പേരും പ്രളയകാല പ്രവര്‍ത്തനം ഒമ്പത് ശതമാനം പേരും പാലാരിവട്ടം, സ്വര്‍ണത്തട്ടിപ്പ് വിഷയങ്ങള്‍ അഞ്ച് ശതമാനം പേരും മുഖ്യവിഷയമാകുമെന്ന് പ്രതികരിച്ചു.

ഏഷ്യാനെറ്റ് സര്‍വേ

ഏഷ്യാനെറ്റ് സര്‍വേ

ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയില്‍ മധ്യകേരളത്തില്‍ യുഡിഎഫ് മുന്നേറുമെന്നാണ് സര്‍വേയില്‍ പറയുന്നത്. എല്‍ഡിഎഫിന്റെ കഴിഞ്ഞ തവണ കിട്ടിയ 22 സീറ്റ് ഇക്കുറി 16 സീറ്റായി കുറയാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു. 18 സീറ്റ് കിട്ടിയിരുന്ന യുഡിഎഫിന് അത് 23 മുതല്‍ 25 സീറ്റ് വരെയായി ഉയര്‍ത്താനാവും. എല്‍ഡിഎഫിന് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതം കിട്ടുമെന്നും സര്‍വേ പറയുന്നു.

പിണറായി മികച്ച മുഖ്യമന്ത്രി

പിണറായി മികച്ച മുഖ്യമന്ത്രി

പിണറായി ഭരണം നല്ലതാണെന്ന അഭിപ്രായമാണ് ഏഷ്യാനെറ്റ് സര്‍വേയില്‍ വന്നത്. വളരെ മികച്ചതാണെന്ന് 11 ശതമാനവും മികച്ചത് 34 ശതമാനവും തൃപ്തികരമാണെന്ന് 24 ശതമാനവും പറഞ്ഞു. സൗജന്യ ഭക്ഷ്യ കിറ്റ് സര്‍ക്കാരിന് നേട്ടമാകുമെന്ന് സര്‍വേയില്‍ പറയുന്നു. 34 പേര്‍ സൗജന്യ കിറ്റിനെ പിന്തുണച്ചു. ക്ഷേ പെന്‍ഷന്‍ വര്‍ധിപ്പിച്ചത് 27 ശതമാനം പേരും പിന്തുണച്ചു. അതേസമയം ശബരിമല വിഷയം കൈകാര്യം ചെയ്തത് വന്‍ പരാജയമാണെന്ന് 34 ശതമാനം പേര്‍ പറഞ്ഞു.

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

English summary
24 news pre poll survey predicts jose k mani's induction to ldf is not gaining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X