കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ രാഹുല്‍ തരംഗമാകും..... ലീഗ് കോട്ടകള്‍ ഭദ്രം, ഇടുക്കിയും തൃശൂരും യുഡിഎഫിനൊപ്പം

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ വന്‍ തരംഗമാണ് ഉണ്ടാവുകയെന്ന് 24 ന്യൂസ് സര്‍വേ പറയുന്നു. വയനാട്ടില്‍ യുഡിഎഫിന് 56 ശതമാനം വോട്ട് ലഭിക്കും. എല്‍ഡിഎഫിന് 30 ശമതാനം വോട്ട് മാത്രമേ ലഭിക്കൂ. 26 ശതമാനം ലീഡാണ് ഉള്ളത്. വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് രാഹുലിന് ലഭിക്കുക. അതേസമയം മലപ്പുറം ജില്ലയിലെ രണ്ട് സീറ്റുകളും ഇത്തവണ മുസ്ലീം ലീഗ് തന്നെ വിജയിക്കും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 52 ശതമാനം വോട്ടുകള്‍ ലഭിക്കും. എല്‍ഡിഎഫിന്റെ വികെ സാനു 40 ശതമാനം വോട്ട് നേടും.

1

പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ വമ്പന്‍ ജയം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 51 ശതമാനം വോട്ടുകള്‍ നേടി ഇടി വിജയിക്കും. പിവി അന്‍വറിന് 38 ശതമാനം വോട്ടുകള്‍ ലഭിക്കും. എല്‍ഡിഎഫ് രണ്ടാം സ്ഥാനം സ്വന്തമാക്കും. അതേസമയം പൂരനഗരിയായ തൃശൂരും ഇത്തവണ യുഡിഎഫ് നേടും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന് 40 ശതമാനം വോട്ട് ലഭിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന് 32 ശതമാനം വോട്ട് ലഭിക്കും. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വരവ് എല്‍ഡിഎഫിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കും.

ഇടുക്കിയില്‍ ഇത്തവണ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. സിറ്റിംഗ് എംപി ജോയ്‌സ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് മുന്നില്‍ വീഴും. 46 ശതമാനം വോട്ടുകള്‍ ഡീനിന് ലഭിക്കും. ജോയ്‌സ് ജോര്‍ജ് 38 ശതമാനം വോട്ടോടെ രണ്ടാമതെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന് 9 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിക്കുക. അതേസമയം കണ്ണൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തും. 47 ശതമാനം വോട്ടുകള്‍ പികെ ശ്രീമതിക്ക് ലഭിക്കും. യുഡിഎഫിന്റെ കെ സുധാകരന് 43 ശതമാനം വോട്ടും ലഭിക്കും.

സിപിഎമ്മിന്റെ കുത്തക മണ്ഡലമായ പാലക്കാട് എംബി രാജേഷിനാണ് മുന്‍തൂക്കം. 46 ശതമാനം വോട്ടുകള്‍ അദ്ദേഹത്തിന് ലഭിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന് 32 ശതമാനം വോട്ടേ ലഭിക്കു. അതേസമയം പിണറായി സര്‍ക്കാര്‍ മികച്ചതാണെന്ന ചോദ്യത്തിന് 38.9 ശതമാനം പേര്‍ മികച്ചതാണെന്ന് സര്‍വേയില്‍ വ്യക്തമാക്കി. മോദി സര്‍ക്കാരിന് 20.4 മാര്‍ക്കാണ് കേരളത്തില്‍ ഉള്ളത്. 56.3 ശതമാനം മോദി സര്‍ക്കാര്‍ മോശമെന്നാണ് പറഞ്ഞത്. അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാവണമെന്ന് 70.5 ശതമാനമാണ് അഭിപ്രായപ്പെട്ടത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോഴിക്കോടും കാസര്‍കോടും ചാലക്കുടിയും യുഡിഎഫിനൊപ്പം.... പുതിയ സര്‍വേ ഫലം ഇങ്ങനെകോഴിക്കോടും കാസര്‍കോടും ചാലക്കുടിയും യുഡിഎഫിനൊപ്പം.... പുതിയ സര്‍വേ ഫലം ഇങ്ങനെ

English summary
24 news survey predicts big win for rahul gandhi and udf gains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X