കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വന്നിട്ടും കാര്യമില്ല, യുഡിഎഫ് നില മാറില്ലെന്ന് 24 സര്‍വേ, എല്‍ഡിഎഫ് നേട്ടങ്ങള്‍ ഇവ!!

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വരവ് നേട്ടമാകുമെന്ന കരുതിയാല്‍ കോണ്‍ഗ്രസിന് പിഴയ്ക്കുമെന്ന് 24 ന്യൂസ് സര്‍വേ. വടക്കന്‍ കേരളത്തില്‍ അടക്കം മുന്‍തൂക്കം എല്‍ഡിഎഫിനുണ്ടെന്ന് സര്‍വേ പറയുന്നു. ജനകീയ വിഷയങ്ങളാണ് വരുന്നതെങ്കില്‍ എല്‍ഡിഎഫിനെ വീഴ്ത്താന്‍ യുഡിഎഫിനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും പെന്‍ഷന്‍ പദ്ധതിയും കിഫ്ബിയും അടക്കമുള്ളവ ജനങ്ങള്‍ക്കിടയില്‍ വന്‍ ഹിറ്റായെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

രാഹുല്‍ വന്നിട്ടും കാര്യമില്ല

രാഹുല്‍ വന്നിട്ടും കാര്യമില്ല

രാഹുല്‍ ഗാന്ധി വന്നത് യുഡിഎഫിന്റെ സാധ്യതകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. 54 ശതമാനം പേരാണ് രാഹുല്‍ വന്നാലും യുഡിഎഫ് സാധ്യത മാറില്ലെന്ന് പറഞ്ഞത്. സാധ്യത വര്‍ധിച്ചെന്ന് 33 ശതമാനവും കുറഞ്ഞുവെന്ന് 13 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം കേന്ദ്ര ഭരണം ശരാശരിയെന്ന് സര്‍വേയില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ശരാശരിയായി 35 ശതമാനം പേരാണ് കാണുന്നത്. 27 ശതമാനം മികച്ചതെന്നും, 19 ശതമാനം മോശമെന്നമാണ് അഭിപ്രായപ്പെട്ടത്.

മധ്യകേരളം എല്‍ഡിഎഫിനൊപ്പം

മധ്യകേരളം എല്‍ഡിഎഫിനൊപ്പം

തിരഞ്ഞെടുപ്പില്‍ മധ്യകേരളം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. 20 മുതല്‍ 22 സീറ്റുകള്‍ വരെ ലഭിക്കും. 16 മുതല്‍ 18 വരെ സീറ്റുകള്‍ യുഡിഎഫിനും ലഭിക്കും. അതേസമയം വടക്കന്‍ കേരളത്തില്‍ നേരിയ വ്യത്യാസത്തില്‍ മുന്‍തൂക്കം എല്‍ഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. 28 മുതല്‍ 30 സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്ന് 45 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 27 മുതല്‍ 29 സീറ്റ് യുഡിഎഫ് നേടുമെന്ന് 44 ശതമാനം പേരും അഭിപ്രായപ്പെട്ടു. ആകെ 11 പേരാണ് എന്‍ഡിഎയെ പിന്തുണച്ചത്.

ലീഗിന് മേല്‍ക്കൈ

ലീഗിന് മേല്‍ക്കൈ

യുഡിഎഫിന് മുസ്ലീം ലീഗിനാണ് മേല്‍ക്കൈയെന്ന് സര്‍വേയില്‍ 48 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 31 ശതമാനം പേര്‍ ഇല്ലെന്നാണ് പറഞ്ഞത്. 21 പേര്‍ അറിയില്ലെന്നാണ് പറഞ്ഞത്. അതേസമയം ലീഗ് വിമര്‍ശനത്തിലൂടെ എല്‍ഡിഎഫിന് കൂടുതല്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും സര്‍വേയില്‍ പറയുന്നു. 25 ശതമാനം വീതം പേര്‍ വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും, ഇതിനെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു.

സര്‍ക്കാരിന്റെ നേട്ടം

സര്‍ക്കാരിന്റെ നേട്ടം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് സര്‍രവേയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 31 ശതമാനം പേര്‍ പറഞ്ഞു. നല്ലതെന്ന് 20 ശതമാനമെന്നും, അത്രയും തന്നെ പേര്‍ ശരാശരിയെന്നും അഭിപ്രായപ്പെട്ടു. 15 ശതമാനം മോശമെന്നും, 14 ശതമാനം വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. അതേസമയം സംസ്ഥാനത്ത് വികസനം ചര്‍ച്ചയായാല്‍ എല്‍ഡിഎഫ് തന്നെ വരുമെന്ന് 48 ശതമാനം പേര്‍ പറഞ്ഞു. യുഡിഎഫിനെ 38 ശതമാനവും എന്‍ഡിഎയെ 14 ശതമാനവും പിന്തുണച്ചു.

വോട്ടിനെ സ്വാധീനിക്കുന്നവ

വോട്ടിനെ സ്വാധീനിക്കുന്നവ

വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയങ്ങളായി കിറ്റ്, പെന്‍ഷന്‍ പദ്ധതികളാണെന്ന് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ നിയമനം. കൊവിഡ് പ്രതിരോധം, ശബരിമല ആചാര സംരക്ഷണം, സ്വര്‍ണക്കടത്ത്-ലൈഫ് വിവാദം എന്നിവയൊക്കെ പിന്നിലായി എത്തിയത്. സോളാറും പാലാരിവട്ടം പാലം അഴിമതിയും സ്വര്‍ണ നിക്ഷേപത്തട്ടിപ്പുമൊക്കെ അവസാനമാണ് എത്തിയത്. 31 ശതമാനം പേര്‍ കിറ്റ്-പെന്‍ഷന്‍ പദ്ധതികളെ പിന്തുണച്ചു. 21 ശതമാനം തൊഴില്‍ നിയമനത്തെ പിന്തുണച്ചു. 20 ശതമാനം പേര്‍ കൊവിഡ് പ്രതിരോധത്തിനും, 12 ശതമാനം പേര്‍ ശബരിമല ആചാരസംരക്ഷണത്തിനും പിന്തുണ നല്‍കി.

കിഫ്ബി ഗുണകരം

കിഫ്ബി ഗുണകരം

സര്‍ക്കാരിന്റെ കിഫ്ബിക്ക് വന്‍ അഭിപ്രായമാണ് സര്‍വേയില്‍ ലഭിച്ചത്. 41 ശതമാനം പേര്‍ കിഫ്ബിയെ പിന്തുണച്ചു. 32 ശതമാനം പേര്‍ അറിയില്ലെന്നാണ് പറഞ്ഞത്. 17 പേര്‍ ദോഷമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം ജോസ് കെ മാണിയുടെ വരവ് ക്രൈസ്തവ വിഭാഗങ്ങളെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കില്ലെന്ന് 43 ശതമാനം അഭിപ്രായപ്പെട്ടു. അടുപ്പിക്കുമെന്ന് 33 ശതമാനവും പറഞ്ഞു.

പിഴച്ചത് ഇക്കാര്യത്തില്‍

പിഴച്ചത് ഇക്കാര്യത്തില്‍

പിണറായി സര്‍ക്കാരിന്റെ വീഴ്ച്ചയും സര്‍വേയില്‍ പറയുന്നുണ്ട്. ആഴക്കടല്‍, പിഎസ്‌സി വിഷയങ്ങള്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ഭൂരിപക്ഷം പേരും പറഞ്ഞു. 49 ശതമാനം പേരാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സര്‍ക്കാരിന് തെറ്റിയെന്ന് പറഞ്ഞത്. അറിയില്ലെന്ന് 27 ശതമാനവും വീഴ്ച്ച പറ്റിയില്ലെന്ന് 24 ശതമാനവും പറഞ്ഞു. പിഎസ്‌സി സമരം കൈകാര്യം ചെയ്ത രീതിയിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സര്‍വേ പറയുന്നു. 66 ശതമാനം പേര്‍ വീഴ്ച്ചയുണ്ടെന്ന് അഭിപ്രായപ്പെട്ടു. 22 ശതമാനം പേര്‍ ഇല്ലെന്നും 12 പേര്‍ അറിയില്ലെന്നുമാണ് പറഞ്ഞത്.

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
24 news survey predicts rahul gandhi's entry not changing udf poll scenario
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X