പ്രതിശ്രുതവധു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: പ്രതിശ്രുത വധുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡ് കടവത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍-നഫീസ ദമ്പതികളുടെ ഏക മകള്‍ ജുനൈദ(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഭക്ഷണം കഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. വാതില്‍ തുറക്കാത്തതിനാല്‍ ഉച്ചയോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

suicide

കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് വാതില്‍ പൊളിച്ച് മൃതദേഹം പുറത്തെത്തിച്ചത്. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ മാസം അവസാനം വിവാഹം നടക്കാനിരിക്കെയാണ് ജുനൈദയുടെ മരണം.

പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ കൊല്ലമ്പാടിയിലെ വിദ്യാര്‍ത്ഥി മരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
24 year old girl found dead in bedroom

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്