Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി!

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ തിരുവോണം ബംബർ ഇടുക്കി സ്വദേശിയ്ക്ക്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തുവിജയന് (24)നാണ് ജേതാവ്. എറണാകുളം ജില്ലയിലെ അയ്യപ്പൻ കാവിലുള്ള വിഘ്നേശ്വര ലോട്ടറി ഏജൻസീസിലൂടെ വിറ്റഴിച്ച ടിബി 173964 നമ്പർ ടിക്കറ്റിനാണ് ബംബറടിച്ചത്. 12 കോടി രൂപയിൽ 10 ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം ആദായനികുതിയും കഴിച്ച ശേഷം 7. 56 കോടി രൂപയാണ് ഇതോടെ അനന്തുവിന് ലഭിക്കുക. എറണാകുളം ഏളംകുളത്തെ ഒരു ക്ഷേത്രത്തിലാണ് അനന്തു ജോലി ചെയ്തുവരുന്നത്.

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശിയായ എൻ അജേഷ് കുമാറാണ് വിഘ്നേശ്വര ഏജൻസീസിന്റെ ഉടമ. ലോട്ടറി ഫലം പുറത്തുവന്നതോടെ ടിക്കറ്റ് വിറ്റ കടയും വിൽപ്പന നടത്തിയ വ്യക്തിയെയും തിരിച്ചറിഞ്ഞെങ്കിലും ആർക്കാണ് ലോട്ടറിയടിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നിരവധി യാത്രക്കാർക്ക് ടിക്കറ്റ് വിൽക്കുന്നതുകൊണ്ട് തന്നെ ആരാണ് ടിക്കറ്റെടുത്തതെന്ന് ഓർമയില്ലെന്നാണ് അളഗർസ്വാമി പറഞ്ഞത്.

onambumper-1

കൊച്ചി കടവന്ത്രയിൽ തട്ടടിച്ചാണ് അളഗർസ്വാമി തട്ടടിച്ചാണ് ഇദ്ദേഹം ലോട്ടറി ടിക്കറ്റ് വിറ്റുവന്നിരുന്നത്. അതെല്ലാം ചെറിയ തുകയ്ക്കുള്ള സമ്മാനങ്ങളായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഒന്നാം സമ്മാനം നേടുന്നത് ആദ്യമായിട്ടാണ്. താന്‍ വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞതിന്റെ അമ്പരപ്പിലായിരുന്നു അളഗർ സ്വാമിയെന്ന ദിണ്ഡിഗൽ സ്വദേശി. എറണാകുളം കച്ചേരിപ്പടിയിലുള്ള വിഘ്‌നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അളഗര്‍സ്വാമി വിൽക്കാനുള്ള ടിക്കറ്റുകൾ വാങ്ങുന്നത്. വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിന് തന്നെയാണ് നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയുടെ സമ്മാനത്തിന് അർഹത നേടിയതും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കണ്ണൂർ സ്വദേശിയായ അജേഷ് 15 വർഷം മുമ്പാണ് തൊച്ചിയി വിഘ്നേശ്വര ലോട്ടറി ഏജൻസി ആരംഭിക്കുന്നത്. ഏജൻസിയിൽ നിന്ന് അഗളർസ്വാമി വാങ്ങിയ പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് 12 കോടി രൂപ സമ്മാനമായി ലഭിക്കുന്നത്.

എന്നിങ്ങനെയാണ് സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറുകൾ:

ഒന്നാം സമ്മാനം [Rs.12 Crores]

Tb 173964

സമാശ്വാസ സമ്മാനം(5,00,000/-)

TA 173964 TC 173964 TD 173964 TE 173964 TG 173964

രണ്ടാം സമ്മാനം [Rs.1 Crore]

TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783

മൂന്നാം സമ്മാനം [10 Lakh]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+