കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കിപ്പനിക്ക് ശമനമില്ല; ഭീതിയോടെ കേരളം, പനി ബാധിതരുടെ എണ്ണം കൂടുന്നു!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി വരുന്നെന്ന് റിപ്പോർട്ട്. മെയ്യിൽ മാത്രം 2475 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍. ഇതോടൊപ്പം എലിപ്പനിയും എച്ച് 1 എന്‍ 1 ഉം ടൈഫോയ്ഡും മഞ്ഞപ്പിത്തവും പടരുന്നുണ്ട്.

<strong>കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!</strong>കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!

മെയ് മാസത്തിൽ 15,090 പേർ ഡെങ്കിപ്പനി രോഗബാധ സംശയിച്ച് ചികിത്സ തേടിയിട്ടുണ്ട്. പകർച്ചപ്പനി ബാധിതരുടെ എണ്ണം പത്തായിരം കടന്നു. തിരുവനന്തപുരത്ത് പല സ്വകാര്യാസ്​പത്രികളിലും കിടക്ക ഒഴിവില്ലെന്ന കാരണത്താല്‍ അത്യാഹിതവിഭാഗത്തില്‍ പനിബാധിതരെ പ്രവേശിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ജില്ലകളിൽ പ്രത്യേക കർമ്മ പദ്ധതി

ജില്ലകളിൽ പ്രത്യേക കർമ്മ പദ്ധതി

ഓരോ പ്രദേശത്തെയും രോഗബാധ വ്യത്യസ്തമാണ്. അതിനാല്‍ മുന്‍വര്‍ഷങ്ങളിലെ രോഗപ്പകര്‍ച്ച വിലയിരുത്തി ജില്ലകള്‍തോറും പ്രത്യേക കര്‍മപദ്ധതികള്‍ തയ്യാറാക്കിയിട്ടുട്ടുണെന്ന് അഢീഷണൽ ഡയറക്ടർ ഡോ. റീന അറിയിച്ചു.

എച്ച്1 എൻ1 ബാധിച്ച് മരണം

എച്ച്1 എൻ1 ബാധിച്ച് മരണം

കൊല്ലം, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച്1 എൻ1 മൂലം പാലക്കാട് ഏഴ് പേരും തൃശൂരിൽ മൂന്ന പേരും മരിച്ചു.

കൂടുതൽ സൗകര്യമൊരുക്കാൻ നിർദേശം

കൂടുതൽ സൗകര്യമൊരുക്കാൻ നിർദേശം

സര്‍ക്കാര്‍ ആസ്​പത്രികളില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ എല്ലാ ഡിഎംഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു.

ശുചിത്വഹര്‍ത്താല്‍ ആചരിക്കും

ശുചിത്വഹര്‍ത്താല്‍ ആചരിക്കും

പകർച്ചരോഗത്തെ തടുക്കാൻ പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് ശുചിത്വഹര്‍ത്താല്‍ ആചരിക്കും.

സ്വയം ചികിത്സ ആപത്ത്

സ്വയം ചികിത്സ ആപത്ത്

പനിയും ജലദോഷവും വന്നാല്‍ സ്വയം ചികിത്സിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആര്‍ സന്ധ്യ പറഞ്ഞു. രക്തസമ്മര്‍ദംപോലുള്ള അസുഖങ്ങളുള്ളവര്‍ക്കും മുമ്പ് വന്നവര്‍ക്കും ഡെങ്കിപ്പനി ഗുരുതരമാകാം. അതിനാല്‍ സ്വയംചികിത്സ അപകടം വിളിച്ചുവരുത്തും.

ആലപ്പുഴയിൽ രണ്ട് പേർക്ക് എലിപ്പനി

ആലപ്പുഴയിൽ രണ്ട് പേർക്ക് എലിപ്പനി

ആലപ്പുഴ ജില്ലയില്‍ ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരികരിച്ചു. രണ്ടുപേര്‍ക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്. അതേസമയം കൊല്ലം ജില്ലയില്‍ ദിവസം ആയിരത്തിലധികം പേര്‍ പനിക്ക് ചികിത്സതേടുന്നു. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

തൃശൂരിൽ മൂന്ന് പേർ മരിച്ചു

തൃശൂരിൽ മൂന്ന് പേർ മരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ 143 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. എട്ടുപേര്‍ക്ക് എലിപ്പനിയും 44 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ട്. എച്ച് 1 എന്‍ 1 ബാധിച്ച് മൂന്ന് പേർ മരിച്ചു.

മലപ്പുറം ജില്ലയിൽ നൂറോളം പേർ ചികിത്സ തേടി

മലപ്പുറം ജില്ലയിൽ നൂറോളം പേർ ചികിത്സ തേടി

മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി സംശയത്തില്‍ നൂറോളം പേര്‍ ചികിത്സ തേടി. വേങ്ങരമേഖലയിലാണ് കൂടുതല്‍ പേര്‍ ചികിത്സതേടിയത്.

കോഴിക്കോട് 61 പേർക്ക് ഡെങ്കിപ്പനി

കോഴിക്കോട് 61 പേർക്ക് ഡെങ്കിപ്പനി

കോഴിക്കോട് ജില്ലയില്‍ 913 പേര്‍ ശനിയാഴ്ച ചികിത്സ തേടി. 61 പേര്‍ക്ക്‌ ഡെങ്കിപ്പനി സംശയിക്കുന്നു. പാലക്കാട് ജില്ലയില്‍ 95 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഒരാള്‍ പനി ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.

English summary
2475 cases of dengue fever have been reported in May
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X