25 കോടി ഓണം ബംപർ അടിച്ചിട്ട് 4 വർഷം; അനൂപിന് എന്ത് സംഭവിച്ചു? ജീവിതം പറഞ്ഞ് ഭാഗ്യശാലി, ഒപ്പം ഉപദേശവും

2022 ലാണ് ഓണം ബംപർ സമ്മാനത്തുക 25 കോടിയാക്കി സർക്കാർ ഉയർത്തിയത്. അന്ന് ബംപർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപിനായിരുന്നു. ലോട്ടറി അടിച്ചതിന് നാല് വർഷങ്ങൾക്കിപ്പുറം തൻ്റെ ജീവിതം എങ്ങനെയെന്ന് പറയുകയാണ് അനൂപ്. ഒപ്പം അടുത്ത ഭാഗ്യശാലിക്കുള്ള ഉപദേശവും. സീ ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. വായിക്കാം

'മുമ്പ് സ്വപ്നം കണ്ടതിനെക്കാൾ നന്നായിട്ടാണ് ജീവിതം പോകുന്നത്. ഹോട്ടൽ ഒക്കെ തുടങ്ങണമെന്നായിരുന്നു എൻ്റെ ആഗ്രഹം. ലോട്ടറി ഒക്കെ അടിച്ചതിന് ശേഷം ഞാൻ വിചാരിച്ചതെല്ലാം നടക്കുന്നുണ്ട്. കൈതമുക്കിലാണ് ആദ്യം ഹോട്ടൽ തുടങ്ങിയത്. അന്ന് വാടകയ്ക്കെടുത്ത മുറിയായിരുന്നു. കാരണം ആദ്യമേ നമ്മൾ ബൾക്ക് ആയിട്ട് പൈസ ഇറക്കാതെ ചെയ്ത് നോക്കി. നല്ല രീതിയിൽ സക്സസ് ആയതുകൊണ്ട് സ്വന്തമായിട്ട് ഞാൻ ഒരു ബിൽഡിങ് അട്ടകുളത്ത് വാങ്ങി. അത് ഹോട്ടലും ലോഡ്ജും കൂടെ ആയിട്ട് മുന്നോട്ട് പോവുകയാണ് .നല്ലൊരു പ്ലാൻ ആയിട്ട് പോയി കഴിഞ്ഞാൽ എല്ലാം വിജയിക്കും.

anoop

ലോട്ടറി അടിച്ച് കിട്ടുന്ന തുക ഒരു വർഷം ഹോൾഡ് ചെയ്യണം. എന്നിട്ട് കണക്ക് കൂട്ടി പ്ലാൻ ചെയ്ത് ചെയ്യണം. കാരണം അടിക്കുമ്പോൾ പല ബന്ധുക്കളും അല്ലാത്ത ആൾക്കാരൊക്കെ നമ്മളെ തേടി വരും. അതിലൊന്നും വിഴാതെ നമ്മൾ മാക്സിമം ഒരു വർഷം വരെ ഹോൾഡ് ചെയ്യുക. അതിനുശേഷം അത് എടുത്ത് നമ്മൾ കൈകാര്യം ചെയ്യുക. ലോട്ടറി അടിച്ച് നാല് കൊല്ലമായെങ്കിലും ഇപ്പോഴും സഹായം ചോദിച്ച് പലരും വിളിക്കുന്നുണ്ട്. ഫോണ്‍ ചെയ്യുകയാണ്. നേരിട്ട് വരുന്നത് കുറഞ്ഞു.

ലോട്ടറി അടിച്ച പണം കൊണ്ട് പെട്ടെന്നൊന്നും ചെയ്യാതിരിക്കുക. ഞാൻ ഇപ്പോൾ മാത്രമാണ് എൻ്റെ പുതിയ വീട് പണി തുടങ്ങിയത്. പ്ലാൻ ചെയ്യാതെ മുന്നോട്ട് പോകരുത്. കാരണം ലോട്ടറി അടിച്ചിട്ടുള്ള പലരും നശിച്ച് പോയിട്ടേ ഉള്ളൂ. പണ്ടുമുതലേ ലോട്ടറി എടുക്കുന്നയാളാണ് ഞാൻ. ഇത്തവണയും ഓണം ബംപർ എടുത്തിട്ടുണ്ട്.

ലോട്ടറി അടിച്ചു കഴിഞ്ഞാൽ നമ്മൾ ആദ്യം ആരെയും അറിയിക്കാതിരിക്കാൻ നോക്കുക. മാക്സിമം നമ്മുടെ കുടുംബവുമായി പ്ലാൻ ചെയ്തതിന് ശേഷം ഒരു ബാങ്കുമായി സംസാരിച്ച് അവിടെ നിക്ഷേപിക്കണം. പലരും പല ആവശ്യങ്ങളുമായി ഞങ്ങളുടെ അടുത്ത് വരും. അതിലൊന്നും വീഴരുത്. ലോട്ടറി അടിച്ചാൽ നമ്മുക്ക് പല തരത്തിലുള്ള ടാക്സും വരും. അടിച്ച് കഴിയുമ്പോ എല്ലാം കഴിഞ്ഞു എന്ന് തോന്നും. എന്നാൽ അങ്ങനെ അല്ല. വീണ്ടും ഒരു ടാക്സ് വരും. അതാണ് പറഞ്ഞത് പണം അനക്കാതെ ഒരു വർഷത്തേക്കെങ്കിലും പിടിച്ചുവെയ്ക്കണമെന്ന്.

എനിക്ക് 15 കോടിയും ചില്ലറയാണ് കിട്ടിയത് .അതിൽ നിന്നും നികുതി പോയിട്ട് ഏകദേശം 12 കോടിയോളം കൈയ്യൽ കിട്ടി. ഒരു വർഷം വരെ പൈസ എടുത്തിട്ടില്ലായിരുന്നു. അതിനുശേഷം പിന്നെ ബാക്കിയുള്ള കുറച്ച് ആവശ്യങ്ങൾക്കൊക്കെ പൈസ എടുത്തിട്ടുണ്ട്. പിന്നെ അതിൽ നിന്ന് കിട്ടുന്ന ഒരു ഇൻകം എടുത്താണ് ഞാൻ ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ നമ്മൾ ബുദ്ധിപൂർവം ചെയ്ത കഴിഞ്ഞാൽ നമുക്ക് നാളെ ഇത് ഉയർത്തി കൊണ്ടുപോകാൻ പറ്റും. നമ്മൾ ആദ്യമേ ഇത് എടുത്ത് ചിലവാക്കാൻ തുടങ്ങി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല', അനൂപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma