കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ ജനകീയ പ്രതിഷേധത്തില്‍ 25 ലക്ഷം പേര്‍; വിഎസ് ഉണ്ടാകില്ല

  • By Aswini
Google Oneindia Malayalam News

തിരുവനന്തരപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സിപിഎമ്മിന്റെ ജനകീയ പ്രതിഷേധം ഇന്ന് (11-08-2015). മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ ദൂരം നീളുന്ന മനുഷ്യച്ചങ്ങലയില്‍ 25 ലക്ഷം പേര്‍ പങ്കാളികളാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

ആയുര്‍വ്വേദ ചികില്‍സയിലായതിനാല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമരത്തില്‍ പങ്കെടുക്കില്ല. കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിയുടെ ബ്രാഞ്ച് ഘടകം മുതല്‍ വ്യാപകമായ മുന്നൊരുക്കമാണ് ഇന്നത്തെ സമരത്തിന് വേണ്ടി സംഘടിപ്പിച്ചിരിയ്ക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

സര്‍ക്കാറിനെതിരെ

സര്‍ക്കാറിനെതിരെ

കേന്ദ്ര- സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് സിപിഎമ്മിന്റെ ജനകീയ പ്രതിഷേധം.

25 ലക്ഷം പേര്‍

25 ലക്ഷം പേര്‍

മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ ദൂരം നീളുന്ന മനുഷ്യച്ചങ്ങലയില്‍ 25 ലക്ഷം പേര്‍ പങ്കാളികളാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

മുദ്രാവാക്യം

മുദ്രാവാക്യം

ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍.

രാമചന്ദ്രനില്‍ തുടങ്ങി യെച്ചൂരി വരെ

രാമചന്ദ്രനില്‍ തുടങ്ങി യെച്ചൂരി വരെ

കാസറേകാഡ് മഞ്ചേശ്വരത്ത് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ആദ്യ സമരഭടനായി തുടങ്ങുന്ന പ്രതിഷേധ നിര തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയില്‍ അവസാനിക്കും. യെച്ചൂരിക്കൊപ്പം രാജ്ഭവന് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിബി അംഗം പിണറായി വിജയനുമുണ്ടാകും

വിഎസ് ഉണ്ടാകില്ല

വിഎസ് ഉണ്ടാകില്ല

ആയുര്‍വ്വേദ ചികില്‍സയിലായതിനാല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമരത്തില്‍ പങ്കെടുക്കില്ല.

തടസ്സങ്ങളില്ലാതെ

തടസ്സങ്ങളില്ലാതെ

വാഹനയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കാതെ റോഡിന്റെ ഒരു വശത്ത് ഇരുന്നും നിന്നും പ്രതിഷേധിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.

 സമാപനം

സമാപനം

വൈകീട്ട് 4.50 ന് പ്രതിജ്ഞ ചൊല്ലുന്നതോടെ സമരം അവസാനിക്കും. തുടര്‍ന്ന് എല്ലായിടത്തും പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

മനുഷ്യച്ചങ്ങലയെക്കാള്‍

മനുഷ്യച്ചങ്ങലയെക്കാള്‍

2009ല്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചപ്പോള്‍ പതിനെട്ടരലക്ഷം പേരാണ് പങ്കെടുത്തത്. അതിനേക്കാള്‍ ബഹുജനപങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭം ചരിത്രസംഭവമാകുമെന്ന് കൊടിയേരി പറഞ്ഞു

English summary
From Manjeshwaram to Thiruvananthapuram Rajbhavan, the CPM will line up about 25 lakh cadres on Tuesday to form human chain in protest against various policies of the State and Central governments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X