നിങ്ങളുടെ കുട്ടികളുടെ യാത്ര സ്‌കൂള്‍ ബസിലാണോ?മൂന്ന് ജില്ലകളില്‍ നിന്ന് പിടികൂടിയത് 25 ഡ്രൈവര്‍മാരെ
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പരിശോധന നടത്തിയത്.
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ പിടികൂടി. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പരിശോധന നടത്തിയത്.
ഫെബ്രുവരി 3 വെള്ളിയാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. മിക്ക സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും മദ്യപിച്ചതിന് ശേഷമാണ് രാവിലെ വാഹനമോടിക്കുന്നതെന്ന ഞെട്ടിക്കുന്ന കാര്യമാണ് പോലീസ് പരിശോധനയില്‍ വ്യക്തമായത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയമായിരുന്നു പോലീസിന്റെ പരിശോധന.

വെള്ളിയാഴ്ചത്തെ പരിശോധനയില്‍ പിടികൂടിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് കൊച്ചി റേഞ്ച് ഐജി പി വിജയന്‍ അറിയിച്ചു. ഈ ഡ്രൈവര്‍മാര്‍ക്ക് ഇനി ഒരു സ്‌കൂളിലും വാഹനമോടിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്താനായി വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും റേഞ്ച് ഐജി വ്യക്തമാക്കി.












Click it and Unblock the Notifications