സൗദിയില്‍ നിന്ന് കൊച്ചിയിലെത്തിയത് 25 ടണ്‍ ഖുറാന്; ആരും ഏറ്റെടുത്തില്ല, ലേലം ചെയ്യും
കൊച്ചി: സൗദി അറേബ്യയില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തിയ വിശുദ്ധ ഖുറാന്റെ പതിപ്പുകള്‍ ആരും ഏറ്റെടുത്തില്ല. മലപ്പുറത്തെ കോളജിന് വേണ്ടിയാണ് സൗദിയില്‍ നിന്ന് ഖുറാന് അയച്ചത്. മൊത്തം 25 ടണ്‍ ഭാരം വരുമെന്ന് വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ കസ്റ്റംസ് ഡ്യൂട്ടി കൂടുതല്‍ അടയ്ക്കേണ്ടി വരുമെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ പിന്മാറുകയായിരുന്നു.
ഈ സാഹചര്യത്തില്‍ കപ്പലിലെത്തിയ ഖുറാന് ലേലം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. എന്തിനാണ് ഇത്രയധികം ഖുറാന് പതിപ്പുകള്‍ കൊച്ചിയിലെത്തിയത്, കോളജ് അധൃകതരുടെ നിലപാട്, ലേല നടപടികള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാം...

ആറ് മാസം മുമ്പ്
ആറ് മാസം മുമ്പാണ് സൗദി അറേബ്യയില്‍ നിന്ന് ഖുറാന്റെ പതിപ്പുകളുമായുള്ള കപ്പല്‍ അയച്ചത്. മലപ്പുറം വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജിന് വേണ്ടിയാണ് ഇവ അയച്ചത്. കൊച്ചിയിലെ തുറമുഖത്ത് എത്തിയെങ്കിലും ഖുറാന് ഏറ്റെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

എട്ട് ലക്ഷം രൂപ നികുതി
എട്ട് ലക്ഷം രൂപ കസ്റ്റംസ് നികുതി അടയ്ക്കണമെന്ന് വന്നപ്പോഴാണ് കോളജ് അധികൃതര്‍ പിന്മാറിയത്. ഇത്രയും തുക തങ്ങളുടെ കൈവശമില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുസ്സലാം പ്രതികരിച്ചു. അതേസമയം, ലേലത്തില്‍ വയ്ക്കുമ്പോള്‍ ഇവ കൈവശപ്പെടുത്താനാണ് കോളജിന്റെ തീരുമാനം.

ഈ മാസം 21നാണ് ലേലം
ഈ മാസം 21നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത് ഒരുലക്ഷം രൂപയാണ്. ഇ-ലേലമാണ് നടക്കുകയെന്നും എല്ലാം സുതാര്യമായിരിക്കുമെന്നും തുറമുഖ അധികൃതര്‍ പറഞ്ഞു. നികുതി കൂടുതല്‍ വേണ്ടിവരുമെന്ന് അറിഞ്ഞതോടെ ഖുറാന് പതിപ്പുകള്‍ തിരിച്ച് സൗദിയിലേക്കുതന്നെ അയക്കാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നു.

സൗദിയില്‍ നിന്ന് സൗജന്യമായി...
എട്ട് ലക്ഷം നികുതി അടയ്ക്കണമെന്നായിരുന്നു കണ്ടൈനര്‍ ടെര്‍മിനല്‍ അധികൃതരില്‍ നിന്നുള്ള ആദ്യ അറിയിപ്പ്. ഇല്ലെങ്കില്‍ ലേലം ചെയ്യുമെന്ന് പിന്നീട് അറിയിച്ചു. സൗദിയില്‍ നിന്ന് സൗജന്യമായിട്ടാണ് ഖുറാന്റെ പതിപ്പുകള്‍ കൊച്ചിയിലേക്ക് അയച്ചതെന്നും പ്രിന്‍സിപ്പല്‍ സലാം അറിയിച്ചു.

2018ലെ പ്രളയം..
2018ലെ പ്രളയത്തില്‍ കോളജിലെ ഖുറാന് പതിപ്പുകളെല്ലാം നശിച്ചിരുന്നു. തുടര്‍ന്നാണ് പുതിയത് എത്തിക്കാന്‍ ശ്രമം നടത്തിയത്. കൊച്ചിയില്‍ കപ്പലില്‍ ഖുറാന് എത്തിയ വിവരം അറിഞ്ഞപ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. എന്നാല്‍ അവരും സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്ന് സലാം പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications