കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് കൊച്ചിയിലെത്തിയത് 25 ടണ്‍ ഖുറാന്‍; ആരും ഏറ്റെടുത്തില്ല, ലേലം ചെയ്യും

  • By Desk
Google Oneindia Malayalam News

കൊച്ചി: സൗദി അറേബ്യയില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തിയ വിശുദ്ധ ഖുറാന്റെ പതിപ്പുകള്‍ ആരും ഏറ്റെടുത്തില്ല. മലപ്പുറത്തെ കോളജിന് വേണ്ടിയാണ് സൗദിയില്‍ നിന്ന് ഖുറാന്‍ അയച്ചത്. മൊത്തം 25 ടണ്‍ ഭാരം വരുമെന്ന് വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ കസ്റ്റംസ് ഡ്യൂട്ടി കൂടുതല്‍ അടയ്‌ക്കേണ്ടി വരുമെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ പിന്‍മാറുകയായിരുന്നു.

ഈ സാഹചര്യത്തില്‍ കപ്പലിലെത്തിയ ഖുറാന്‍ ലേലം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. എന്തിനാണ് ഇത്രയധികം ഖുറാന്‍ പതിപ്പുകള്‍ കൊച്ചിയിലെത്തിയത്, കോളജ് അധൃകതരുടെ നിലപാട്, ലേല നടപടികള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാം...

ആറ് മാസം മുമ്പ്

ആറ് മാസം മുമ്പ്

ആറ് മാസം മുമ്പാണ് സൗദി അറേബ്യയില്‍ നിന്ന് ഖുറാന്റെ പതിപ്പുകളുമായുള്ള കപ്പല്‍ അയച്ചത്. മലപ്പുറം വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജിന് വേണ്ടിയാണ് ഇവ അയച്ചത്. കൊച്ചിയിലെ തുറമുഖത്ത് എത്തിയെങ്കിലും ഖുറാന്‍ ഏറ്റെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

എട്ട് ലക്ഷം രൂപ നികുതി

എട്ട് ലക്ഷം രൂപ നികുതി

എട്ട് ലക്ഷം രൂപ കസ്റ്റംസ് നികുതി അടയ്ക്കണമെന്ന് വന്നപ്പോഴാണ് കോളജ് അധികൃതര്‍ പിന്‍മാറിയത്. ഇത്രയും തുക തങ്ങളുടെ കൈവശമില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുസ്സലാം പ്രതികരിച്ചു. അതേസമയം, ലേലത്തില്‍ വയ്ക്കുമ്പോള്‍ ഇവ കൈവശപ്പെടുത്താനാണ് കോളജിന്റെ തീരുമാനം.

ഈ മാസം 21നാണ് ലേലം

ഈ മാസം 21നാണ് ലേലം

ഈ മാസം 21നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത് ഒരുലക്ഷം രൂപയാണ്. ഇ-ലേലമാണ് നടക്കുകയെന്നും എല്ലാം സുതാര്യമായിരിക്കുമെന്നും തുറമുഖ അധികൃതര്‍ പറഞ്ഞു. നികുതി കൂടുതല്‍ വേണ്ടിവരുമെന്ന് അറിഞ്ഞതോടെ ഖുറാന്‍ പതിപ്പുകള്‍ തിരിച്ച് സൗദിയിലേക്കുതന്നെ അയക്കാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നു.

സൗദിയില്‍ നിന്ന് സൗജന്യമായി...

സൗദിയില്‍ നിന്ന് സൗജന്യമായി...

എട്ട് ലക്ഷം നികുതി അടയ്ക്കണമെന്നായിരുന്നു കണ്ടൈനര്‍ ടെര്‍മിനല്‍ അധികൃതരില്‍ നിന്നുള്ള ആദ്യ അറിയിപ്പ്. ഇല്ലെങ്കില്‍ ലേലം ചെയ്യുമെന്ന് പിന്നീട് അറിയിച്ചു. സൗദിയില്‍ നിന്ന് സൗജന്യമായിട്ടാണ് ഖുറാന്റെ പതിപ്പുകള്‍ കൊച്ചിയിലേക്ക് അയച്ചതെന്നും പ്രിന്‍സിപ്പല്‍ സലാം അറിയിച്ചു.

2018ലെ പ്രളയം..

2018ലെ പ്രളയം..

2018ലെ പ്രളയത്തില്‍ കോളജിലെ ഖുറാന്‍ പതിപ്പുകളെല്ലാം നശിച്ചിരുന്നു. തുടര്‍ന്നാണ് പുതിയത് എത്തിക്കാന്‍ ശ്രമം നടത്തിയത്. കൊച്ചിയില്‍ കപ്പലില്‍ ഖുറാന്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. എന്നാല്‍ അവരും സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്ന് സലാം പറഞ്ഞു.

ഹൈത്താം ബിന്‍ താരിഖ് ഒമാന്റെ പുതിയ ഭരണാധികാരി; സുല്‍ത്താന്‍ ഖാബൂസിന്റെ കത്ത് തുറന്നുഹൈത്താം ബിന്‍ താരിഖ് ഒമാന്റെ പുതിയ ഭരണാധികാരി; സുല്‍ത്താന്‍ ഖാബൂസിന്റെ കത്ത് തുറന്നു

ഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെ; തെറ്റുപറ്റിയെന്ന് സമ്മതിച്ചുഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെ; തെറ്റുപറ്റിയെന്ന് സമ്മതിച്ചു

English summary
25 ton Holy Quran from Saudi Arabia to be auctioned in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X