കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്തേക്ക് കടക്കാനുള്ള പാലം ഒഴുകി പോയി; പുഞ്ചക്കൊല്ലി വനത്തിൽ 250ലധികം ആദിവാസികൾ കുടുങ്ങി!

Google Oneindia Malayalam News

മലപ്പുറം: വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തിൽ ആദിവാസി വിഭാഗത്തിൽപെട്ട 250ലേറെ ആളുകൾ കുടുങ്ങി കിടക്കുന്നു. പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികലിലായുള്ള കാട്ടു നായ്ക്ക വിഭാഗത്തിൽപെട്ടവരാണ് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ഇവർ ക്യാമ്പിലേക്ക് മാറാൻ തയ്യാറായുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.

<strong>വെള്ളക്കെട്ട് മാറിയില്ല; റദ്ദാക്കിയത് 12 തീവണ്ടികൾ, ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ഓടി തുടങ്ങിയില്ല</strong>വെള്ളക്കെട്ട് മാറിയില്ല; റദ്ദാക്കിയത് 12 തീവണ്ടികൾ, ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ഓടി തുടങ്ങിയില്ല

വനത്തിൽ ആദിവാസികൾ താമസിക്കുന്ന കോളനിയിലേക്കുള്ള പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചു പോയതാണ് ഇവർ ഒറ്റപ്പെടാൻ കാരണമായത്. പുഞ്ചക്കൊല്ലിയെ വഴിക്കടവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. വനത്തിനുള്ളിൽ 102 കുടുംബങ്ങളാണുളളത്. പാലം തകർ‌ന്നതോടെ ഇവർ വനത്തിനുള്ളിൽ ഒറ്റപ്പെടുകയായിരുന്നു.

അധികൃതർ പറഞ്ഞത് അനുസരിച്ചില്ല

അധികൃതർ പറഞ്ഞത് അനുസരിച്ചില്ല

മഴ കനക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥർ ഇവരോട് സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ അതിന് തയ്യാറായില്ല. അരിയും സാധനങ്ങളും അടക്കമുള്ള സാധനങ്ങൾ വാങ്ങുന്നതിന് മാത്രമാണ് ഇവർ പുറത്ത് പോകുന്നത്. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെടുന്ന ആദിവാസികളായ ഇവർ പുറം ലോകവുമായി അധികം ബന്ധപ്പെടാത്തവരാണ്.

ഭക്ഷണം എത്തിക്കാനുള്ള ശ്രമം

ഭക്ഷണം എത്തിക്കാനുള്ള ശ്രമം

കനത്ത മഴ വന്നതോടെ തോട് പുഴ പോലെയായി. ശക്തമായ ഒഴുക്കും രൂപപ്പെട്ടു. ഇതോടെ പാലം ഒലിച്ചു പോകുകയായിരുന്നു. വടംകെട്ടി ഇവരെ പുറത്തെത്തിക്കാൻ അഗ്നിശമന സേനാംഗങ്ങളും ദുരന്ത നിവാരണ സേനയും തയ്യാറാണെങ്കിലും പുറത്ത് കടക്കാൻ ഇവർ തയ്യാറാകുന്നില്ല. ഇപ്പോൾ അവർക്കുള്ള ഭക്ഷണ സാധനങ്ങൾ ആദിവാസികൾക്ക് എത്തിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ബലം പ്രയോഗിച്ച് ഇറക്കും

ബലം പ്രയോഗിച്ച് ഇറക്കും

എന്നാൽ മഴ കൂടുതൽ ശക്തമായാൽ തോട് ഗതി മാറാൻ ഒഴുകാൻ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ ബലം പ്രയോഗിച്ച് ഇവരെ ഇറക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ അധികൃതർ. അതേസമയം കേരളത്തിൽ ആശങ്ക പരത്തി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു സാധ്യത. ചൊവ്വാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും. പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം അതിതീവ്രമഴ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്.

അപ്പർ ഭവാനി ഡാം തുറക്കും

അപ്പർ ഭവാനി ഡാം തുറക്കും

അട്ടപ്പാടിയിൽ ഭവാനി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിച്ചുണ്ട്. തമിഴ്നാട് അപ്പർ ഭവാനി ഡാം ഉച്ചയോടെ തുറക്കുന്നതിനാലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലർട്ടില്ല. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Recommended Video

cmsvideo
കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വീണ്ടും തെളിയിച്ച് മത്സ്യത്തൊഴിലാളികള്‍
ബേക്കൽകോട്ടയിലെ നിരീക്ഷണ ഭിത്തി ഇടിഞ്ഞു

ബേക്കൽകോട്ടയിലെ നിരീക്ഷണ ഭിത്തി ഇടിഞ്ഞു

കനത്ത മഴയിൽ കാസർകോട് ബേക്കൽ കോട്ടയിലെ നീരീക്ഷണ കേന്ദ്രത്തിന്റെ പുറത്തു ഭിത്തി ഭാഗികമായി തകർന്നു. പ്രവേശന കവാടത്തിന്റെ കിഴക്കെ വശത്തെ രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ പുറം ഭിത്തിയാണു മഴയിൽ ഇടിഞ്ഞത്. സുരക്ഷയ്ക്കായി ഇരുമ്പുദണ്ഡുകൾ പായിരിക്കുകയാണ്. തിരുവനന്തപുരം എയർപോർട്ടിൽ നെടുമ്പാശ്ശേരിയിൽ നിന്നും വഴിതിരിച്ചു വിട്ട വിമാന യാത്രക്കാരെ സഹായിക്കുവാൻ കെഎസ്ആർടിസി നടത്തിവന്നിരുന്ന ഹെൽപ് ഡസ്ക് അവസാനിപ്പിച്ചു. നെടുമ്പാശ്ശേരി എയർപോർട്ട് പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണ് ഹെൽപ്പ് ഡെസ്ക്ക് കെഎസ്ആർടിസി അവസാനിപ്പിച്ചത്.

English summary
250 tribals isolated in Punchakolli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X