25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: മത്സര വിഭാഗത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും
തിരുവനന്തപുരം; കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി', ജയരാജ് സംവിധാനം ചെയ്ത 'ഹാസ്യം' എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു.മൽസരവിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്ന് മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോസ', അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'സ്ഥൽ പുരാൽ' എന്നിവ തിരഞ്ഞെടുത്തു.

സംവിധായകൻ മോഹൻ ചെയർമാനും എസ്. കുമാർ, പ്രദീപ് നായർ, പ്രിയ നായർ, ഫാദർ ബെന്നി ബെനഡിക്ട് അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തിരഞ്ഞെടുത്തത്.മലയാളം സിനിമാ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങൾ: ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ.പി. കുയിൽ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലൗ (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റൻഷൻ പ്ലീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക- ദി റിവർ ഓഫ് ബ്ളഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡേ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ).
സണ്ണി ജോസഫ് ചെയർമാനും നന്ദിനി രാംനാഥ്, ജയൻ കെ. ചെറിയാൻ, പ്രദീപ് കുർബ, പി.വി ഷാജികുമാർ എന്നിവർ അംഗങ്ങളായ സമിതിയാണ് ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുത്തത്.
ഇന്ത്യൻ സിനിമാ നൗ വിഭാഗത്തിൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ: മൈൽ സ്റ്റോൺ (ഇവാൻ ഐർ- ഹിന്ദി, പഞ്ചാബി, കാശ്മീരി), നാസിർ (അരുൺ കാർത്തിക്ക് -തമിഴ്), ഹോഴ്സ ടെയിൽ (മനോജ് ജഹ്സൻ, ശ്യം സുന്ദർ- തമിഴ്), ദി ഡിസൈപ്പിൾ (ചൈതന്യ തമാനേ- മറാത്തി, ഇംഗ്ളീഷ്, ഹിന്ദി, ബംഗാളി), പിഗ് (തമിഴ്- തമിഴ്), വെയർ ഈസ് പിങ്കി (പൃഥ്വി കൊനാനൂർ- കന്നഡ), ദി ഷെപ്പേഡസ് ആൻറ് സെവൻ സോംഗ്സ് (പുഷ്പേന്ദ്ര സിംഗ്- ഹിന്ദി).
കമൽ, ബീന പോൾ, സിബി മലയിൽ, റസൂൽ പൂക്കുട്ടി, വി.കെ. ജോസഫ് എന്നിവരടങ്ങുന്ന സമിതിയാണ് കലൈഡോസ്‌കോപ്പ് വിഭാഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
ചിത്രങ്ങൾ ചുവടെ:
1956, മധ്യ തിരുവിതാംകൂർ (ഡോൺ പാലത്തറ- മലയാളം), ബിരിയാണി (സജിൻ ബാബു- മലയാളം), വാസന്തി (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ- മലയാളം), മയർ ജോംജർ (ഇന്ദ്രാണിൽ റോയ് ചൗധരി- ബംഗാളി), ഇല്ലിരളാരെ അല്ലിഗെ ഹൊഗളാരെ (ഗിരീഷ് കാസറവള്ളി- കന്നഡ), അപ്പ്, അപ്പ് ആൻറ് അപ്പ് (ഗോവിന്ദ് നിഹ്ലാനി- ഇംഗ്ളീഷ്).
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications