കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്; എന്തൊക്കെ തുറന്നു പ്രവര്‍ത്തിക്കും, അറിയേണ്ട കാര്യങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ നാളെ അര്‍ദ്ധ രാത്രി വരെ നടക്കും. 25ന് രാത്രി 12 മണി മുതല്‍ 26ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്. 10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ പങ്കുചേരും. കേരളത്തില്‍ ഒന്നരക്കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

Recommended Video

cmsvideo
National trade union strike may turn to hartal in Kerala
national strike

വ്യാപാര മേഖലയിലും പണിമുടക്കില്‍ പങ്കാളികളായതിനാല്‍ കട കമ്പോളങ്ങള്‍ അടഞ്ഞുകിടയ്ക്കും. പാല്‍, പത്രം, തിരഞ്ഞെടുപ്പ് ഓഫീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനയാത്രക്കാരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കും. ഇന്ന് രാത്രി പന്തം കൊളുത്തി പ്രകടനവും നാളെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രതിഷേധ സമരവും നടക്കും.

ബിഎംഎസ് ഒഴികെയുള്ള ഒട്ടുമിക്ക തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

മഹാസഖ്യത്തിലെ വില്ലന്‍ കോണ്‍ഗ്രസല്ല, ആര്‍ജെഡിയില്‍ നിന്ന് വോട്ട് വന്നില്ല, 8 സീറ്റില്‍ തോല്‍പ്പിച്ചുമഹാസഖ്യത്തിലെ വില്ലന്‍ കോണ്‍ഗ്രസല്ല, ആര്‍ജെഡിയില്‍ നിന്ന് വോട്ട് വന്നില്ല, 8 സീറ്റില്‍ തോല്‍പ്പിച്ചു

English summary
26 November bharat bandh, tomorrow strike news in kerala: what will open and what will close
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X