കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ആശ്വാസം; ഇന്ന് വന്ന 26 ഫലങ്ങള്‍ നെഗറ്റീവ്, കൊച്ചിയില്‍ കപ്പലിറങ്ങിയവര്‍ക്ക് ലക്ഷണമില്ല

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഇന്ന് പുറത്തുവന്ന പരിശോധന ഫലങ്ങലില്‍ മിക്കയവയും നെഗറ്റീവ്. എറണാകുളം ജില്ലയില്‍ നിന്നയച്ച 26ഓളം പരിശോധഫലങ്ങളാണ് നെഗറ്റീവായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 40 പേര്‍ക്കാണ്.

kochi

ഇതിനിടെ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി തുറമുഖത്ത് ഇന്നലെയെത്തിയ നാല് കപ്പലുകളിലെയും ജീവനക്കാരെയും പരിശോധിച്ചു. ആര്‍ക്കും ഇതുവരെ രോഗ ലക്ഷണങ്ങളില്ല. 514 യാത്രക്കാരെയും 198 ജീവനക്കാരെയുമാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടൊപ്പം എറണാകുളം ജില്ലയില്‍ രോഗം ഇല്ലെന്ന് തെളിഞ്ഞ ലണ്ടന്‍ പൗരന്മാരെ തിരികെ അയയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ നില പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എറണാകുളത്ത് ഇതുവരെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ എറണാകുളം ജില്ലയിലും 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമുള്ളവരാണ്. പാലക്കാട് ജില്ലയിലുള്ളയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ ഇതുവരെ 40 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 37 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

168 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 56 പേരെ് ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5570 പേരെയാണ് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 3436 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

അതേസമയം, കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച ആറുപേര്‍ക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവര്‍ത്തിക്കും. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

English summary
26 People Corona Result Negative From Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X