തിരുവനന്തപുരം: അശ്ലല വീഡിയോ കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് മൂവ്വായിരത്തിലധികം അശ്ലീല വീഡിയോ ക്ലിപിങ്‌സുമായി യുവാവ് അറസ്റ്റില്‍. ആന്റി പൈറസി സെല്‍ പൊലീസ് ഉദ്യോഗസ്ഥരും വിഴിഞ്ഞം പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 26കാരനായ പ്രവീണ്‍ പിടിയാലയത്.
വിഴിഞ്ഞം കോട്ടുപ്പുറം സ്വദേശിയാണ് പ്രവീണ്‍. വിഴിഞ്ഞം കോട്ടപ്പുറത്ത് പി എസ് മൊബൈല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇയാള്‍. ഇതിന്റെ മറവിലാണ് അശ്ലീല വീഡിയോ വില്‍പന.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് വീഡിയോ വില്‍പന നടത്തിയത്. നൂറോളം സിനിമകള്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ച് മെമ്മറി കാര്‍ഡിലും പെന്‍ഡ്രൈവിലും പകര്‍ത്തിയാണ് വില്‍പന.
3,000 അധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ക്ക് പുറമേ 36 കുപ്പി ബിയറും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications