കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രത്തിലെ266 കിലോ സ്വര്‍ണം എവിടെപ്പോയി?

  • By Aiswarya
Google Oneindia Malayalam News

ദില്ലി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 266. 272 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി മുന്‍ സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കായി നിലവറകളില്‍ നിന്നെടുത്ത 893.644 കിലോഗ്രാം സ്വര്‍ണത്തിലാണ് ഇത്രയും കുറവു വന്നത്. ക്ഷേത്രാവശ്യത്തിനു ഉരുക്കാന്‍ നല്‍കിയ സ്വര്‍ണമാണു നഷ്ടപ്പെട്ടതെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ആഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

82 തവണയായാണു നിലവറയില്‍ നിന്ന് സ്വര്‍ണം പുറത്തേക്കെടുത്തത്. ക്ഷേത്രം സ്വര്‍ണം പൂശാന്‍ 4.8 കോടിയുടെ സ്വര്‍ണമാണു നാലു വര്‍ഷം മുമ്പു കരാറുകാരനു നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

sree-padmanabha-temple1

2002 ഡിസംബര്‍ 12ന് 82 സ്വര്‍ണക്കട്ടികള്‍ പുറത്തെടുത്തെങ്കിലും 72 മാത്രമാണ് തിരിച്ചുവെച്ചതെന്നും റിപ്പേര്‍ട്ടില്‍ പറയുന്നു. 3.04 കിലോ സ്വര്‍ണം അങ്ങനെ നഷ്ടപ്പെട്ടു. 513.76 കിലോ സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചത് 370.45 കിലോ ശുദ്ധ സ്വര്‍ണം മാത്രമാണ്. ഇതിലൂടെ നഷ്ടപ്പെട്ടത് 143.06 കിലോ ആണ്. 109 ശരപൊളി മാലകളില്‍ 19 വര്‍ഷത്തിനുശേഷം നിലവറകളിലെത്തിയത് 104 മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് വിനോദ് റായിയുടെ ഈ കണ്ടെത്തലുകള്‍.

English summary
As much as 266 kg gold is missing from the famed Sree Padmanabhaswamy temple here, says former chief government auditor Vinod Rai in his audit report submitted to the apex court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X