Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം ഒഴിപ്പിക്കാന്‍ ദുര്‍മന്ത്രവാദം: യുവതി ഗുരുതരാവസ്ഥയില്‍

കരുനാഗപ്പള്ളി: മനസ്സില്‍ കടന്നുകൂടിയ പ്രണയത്തെ ഒഴിപ്പിക്കാന്‍ ദുര്‍മന്ത്രവാദം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടിയൂര്‍ മടത്തിനാല്‍ കോളനിയിലാണ് സംഭവം. 27 കാരിയായ യുവതിയാണ് വ്യാജ സിദ്ധന്റെ പീഡനത്തിനിരയായത്.

മുസ്ലീം സമുദായത്തില്‍പ്പെട്ട യുവതി അന്യമതക്കാരനായ അയസല്‍വാസിയുമായി പ്രണയത്തിലായിരുന്നു. പ്രണയത്തില്‍ നിന്ന് അകറ്റാന്‍ വീട്ടുകാര്‍ പല അടവും പയറ്റിയെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്നാണ് സിദ്ധന്റെ സഹായം തേടിയത്. യുവതിയുടെ ദേഹത്ത് ജിന്ന് പ്രവേശിച്ചിട്ടുണ്ടെന്നും അതിനെ ഒഴിപ്പിച്ച് മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കാമെന്നും വ്യാജ സിദ്ധന്‍ ഉറപ്പു നല്‍കി.

black-magic

മന്ത്രവാദത്തിന് വിസമ്മതിച്ച യുവതിയ്ക്ക് ഭക്ഷണത്തില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി. അടച്ചിട്ടമുറിയില്‍ ദിവസങ്ങളോളം നടത്തിയ മന്ത്രവാദത്തിനൊടുവില്‍ അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി.

യുവതിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അണുബാധയേറ്റതായും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ യുവതിയുടെ ബന്ധുക്കളെ കണ്ടെങ്കിലും മന്ത്രവാദിക്കെതിരെ പരാതി നല്‍കാന്‍ അവര്‍ തയ്യാറായില്ല. മന്ത്രവാദത്തിന് പ്രതിഫലമായി സിദ്ധന്‍ അന്‍പതിനായിരം രൂപയും കൈയ്പ്പറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+