കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; കോട്ടയം, വയനാട് സ്വദേശികൾ പിടിയിൽ
കൊച്ചി: രണ്ട് വർഷം മുമ്പ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ വെച്ച് കൊല്ലപ്പെട്ടതായി കണ്ടെത്തി.ജെഫ് ജോണ് ലൂയീസ് ( 27 വയസ്സ് ) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റെഫിൻ , വയനാട് സ്വദേശി വിഷ്ണു എന്നിവർ ആണ് അറസ്റ്റിൽ ആയത്. ഇവർ കുറ്റം സമ്മതിച്ചതായി കാെച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ പറഞ്ഞു.

യുവാവിനെ കാണാനില്ല എന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് യുവാവ് കൊല്ലപ്പെട്ട വിവരം പുറത്ത് അറിഞ്ഞത്. ലഹരി, സാമ്പത്തിക തർക്കങ്ങൾ ആണ് കൊലയ്ക്ക് കാരണം എന്നാണ് റിപ്പോർട്ട്. അനിലും സ്റ്റെഫിനും മുൻപും മറ്റ് കേസുകളിലെ പ്രതികളാണ് എന്ന് കമ്മീഷണർ പറഞ്ഞു.
2021ലാണ് തേവര സ്വദേശിയായ ജെഫ് ജോൺ ലൂയിസിനെ കാണാതായത്. യുവാവിന്റെ മാതാവാണ് കാണില്ലെന്ന പരാതി നൽകിയത്. ഗോവയിൽ വച്ച് അനിൽ ചാക്കോയും സ്‌റ്റെഫിനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ വിവരം മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ് പൊലീസിന് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചത്.. യുവാവിന്റെ മൃതദേഹം അവിടെ തന്നെ സംസ്‌കരിച്ചതായും പ്രതികൾ പോലീസിനോട് സമ്മതിക്കുകയായിരുന്നു












Click it and Unblock the Notifications