കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് അസാധാരണ സാഹചര്യം! സമ്പർക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തിൽ! ഇന്ന് 272 പേർക്ക് കൊവിഡ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന ഭീതി ശക്തമാകുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 272 പേർക്കാണ്. 157 പേർ വിദേശത്ത് നിന്ന് വന്നവർ ആണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നത് 38 പേർ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻൻ പറഞ്ഞു. സൗദി അറേബ്യ- 76, യു.എ.ഇ.- 26, ഖത്തര്‍- 21, കുവൈറ്റ്- 13, ഒമാന്‍- 13, ബഹറിന്‍- 5, കിര്‍ഗിസ്ഥാന്‍-1, നൈജീരിയ- 1, ദക്ഷിണ ആഫ്രിക്ക- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 13, തമിഴ്‌നാട്- 7, മഹാരാഷ്ട്ര- 4, ഡല്‍ഹി- 4, തെലുങ്കാന- 4, ഉത്തര്‍പ്രദേശ് 2, പശ്ചിമബംഗാള്‍- 1, ഛത്തീസ്ഘട്ട്- 1, ആന്ധ്രാപ്രദേശ്- 1, പഞ്ചാബ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

111 പേർക്ക് ഇന്ന് കൊവിഡ് രോഗമുക്തി നേടാനായിട്ടുണ്ട്. അതേസമയം സമ്പർക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഇന്ന് ഏറ്റവും ഉയരത്തിലാണ് എന്നത് ആശങ്ക ഉയർത്തുന്നു. ഇന്ന് 68 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് പകർന്നിരിക്കുന്നത്. ഇത് ഇതുവരെ ഉളള ഏറ്റവും ഉയർന്ന കണക്കാണ്. ഉറവിടം കണ്ടെത്താനാകാത്ത 15 കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനം അസാധാര സാഹചര്യത്തിലേക്ക് കടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

covid

Recommended Video

cmsvideo
Scientists says corona is airborne | Oneindia Malayalam

ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3034 പേരാണ് ചികിത്സയില്‍ ഉളളത്. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മലപ്പറത്താണ്. 63 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. തിരുവനന്തപുരം- 54, പാലക്കാട്- 29, എറണാകുളം-21, കണ്ണൂര്‍-19, ആലപ്പുഴ-18, കോഴിക്കോട്-15, കാസര്‍കോട്-13, പത്തനംതിട്ട-12, കൊല്ലം-11, എന്നിങ്ങനെ ആണ് കൊവിഡ് പോസിറ്റീവ് കേസുകളുടെ ജില്ല തിരിച്ചുളള കണക്ക്.

തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), പന്മന (3, 5, 13, 15), ശാസ്താം കോട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈനാഗപ്പള്ളി (7, 8, 9 , 11), പടിഞ്ഞാറെ കല്ലട (1, 3), ശൂരനാട് സൗത്ത് (10, 13), ക്ലാപ്പന (1), നീണ്ടകര (8), കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (13), പേരാവൂര്‍ (16), ന്യൂ മാഹി (7), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (13, 21, 22, 23), തിരുവല്ല മുന്‍സിപ്പാലിറ്റി (28, 33), കുളനട (14), മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6), ആലപ്പുഴ ജില്ലയിലെ താമരക്കുളം (6, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോരുതോട് (4), തലയാഴം (12), പാലക്കാട് ജില്ലയിലെ പിരായിരി (14), തരൂര്‍ (9), കൊല്ലം ജില്ലയിലെ ഇട്ടിവ (17) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റിട്ട് സ്വപ്ന സുരേഷ്!'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റിട്ട് സ്വപ്ന സുരേഷ്!

English summary
272 Covid 19 positive cases confirmed in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X