കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിൽ പുതിയ റെക്കോർഡ്! ഒരൊറ്റ ദിവസം, 277 കല്ല്യാണങ്ങൾ, 917 ചോറൂണ്! കാലു കുത്താനിടമില്ല....

ചിങ്ങമാസത്തിൽ ഏറ്റവുമധികം മുഹൂർത്തങ്ങളുള്ള ഏക അവധി ദിവസമായിരുന്നു ആഗസ്റ്റ് 27 ഞായറാഴ്ച.

  • By ഡെന്നീസ്
Google Oneindia Malayalam News

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കല്ല്യാണത്തിരക്കിൽ പുതിയ റെക്കോർഡ്. ആഗസ്റ്റ് 27 ഞായറാഴ്ച ഇനി ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലേറ്റവും കൂടുതൽ വിവാഹ ചടങ്ങുകൾ നടന്ന ദിവസമായി അറിയപ്പെടും.

വീട്ടമ്മയെ അടുക്കളയിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രക്തം കണ്ടപ്പോൾ യുവാവ് ഭയന്നു, സംഭവം മഞ്ചേരിയിൽ...വീട്ടമ്മയെ അടുക്കളയിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രക്തം കണ്ടപ്പോൾ യുവാവ് ഭയന്നു, സംഭവം മഞ്ചേരിയിൽ...

കണ്ണൂരിലെ വീടിന്റെ പേര് ദാറുൽ ഷറഫ് അഥവാ ഇസ്ലാമിക രാഷ്ട്രം! തുർക്കിയിൽ നിന്നെത്തിയ ഷാജഹാൻ, അന്വേഷണംകണ്ണൂരിലെ വീടിന്റെ പേര് ദാറുൽ ഷറഫ് അഥവാ ഇസ്ലാമിക രാഷ്ട്രം! തുർക്കിയിൽ നിന്നെത്തിയ ഷാജഹാൻ, അന്വേഷണം

ചിങ്ങമാസത്തിൽ ഏറ്റവുമധികം മുഹൂർത്തങ്ങളുള്ള ഏക അവധി ദിവസമായിരുന്നു ആഗസ്റ്റ് 27 ഞായറാഴ്ച. ഇതുതന്നെയാണ് ഗുരുവായൂരിൽ വിവാഹങ്ങളുടെ എണ്ണം വർദ്ധിക്കാനും കാരണമായത്. 277 വിവാഹങ്ങളാണ് ഞായറാഴ്ച ഗുരുവായൂരിൽ നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് ഇതിനു മുൻപ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. 264 വിവാഹങ്ങൾ നടന്ന 2016 സെപ്റ്റംബർ നാലായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്ന ദിവസം. എന്നാൽ 2017 ആഗസ്റ്റ് 27 ഞായറാഴ്ച 277 വിവാഹങ്ങൾ നടന്നതോടെ 2016 സെപ്റ്റംബർ നാലിലെ റെക്കോർഡ് തകർന്നു.

അവളുടെ നഗ്ന വീഡിയോ കാണാനിടയായി! സഹപാഠിയുടെ നഗ്ന വീഡിയോ കാണേണ്ടി വന്ന യുവാവിന്റെ അനുഭവം...വീഡിയോഅവളുടെ നഗ്ന വീഡിയോ കാണാനിടയായി! സഹപാഠിയുടെ നഗ്ന വീഡിയോ കാണേണ്ടി വന്ന യുവാവിന്റെ അനുഭവം...വീഡിയോ

രാത്രിവരെ ബുക്കിംഗ്...

രാത്രിവരെ ബുക്കിംഗ്...

ആഗസ്റ്റ് 26 ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടർ അടയ്ക്കുന്നത് വരെ 266 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്നത്.

പുലർച്ചെയും ബുക്കിംഗ്...

പുലർച്ചെയും ബുക്കിംഗ്...

എന്നാൽ ഞായറാഴ്ച പുലർച്ചെയും വിവാഹ പാർട്ടിക്കാർ ടിക്കറ്റെടുക്കാൻ കൗണ്ടറിലെത്തി. ഇതോടെയാണ് വിവാഹങ്ങളുടെ എണ്ണം 277ലെത്തിയത്.

എല്ലാം ഫുൾ...

എല്ലാം ഫുൾ...

ഏറ്റവും കൂടുതൽ വിവാഹം നടന്ന ആഗസ്റ്റ് 27 ഞായറാഴ്ച ദിവസം ക്ഷേത്രത്തിന് സമീപത്തെ സദ്യാലയങ്ങളും ഓഡിറ്റോറിയങ്ങളുമെല്ലാം നിറഞ്ഞു കവിഞ്ഞു. ഓഡിറ്റോറിയങ്ങളിലും ലോഡ്ജുകളിലുമെല്ലാം ഒരു മാസം മുൻപ്
തന്നെ ബുക്കിംഗ് അവസാനിച്ചിരുന്നു.

താമസിക്കാൻ ഇടമില്ലാതെ...

താമസിക്കാൻ ഇടമില്ലാതെ...

ക്ഷേത്രത്തിന് സമീപത്തെ എല്ലാ ഹോട്ടലുകളും ലോഡ്ജുകളും ഫുള്ളായതോടെ വിവാഹങ്ങളിൽ പങ്കെടുക്കാനെത്തിയ പലർക്കും താമസിക്കാനിടം ലഭിച്ചില്ല. മിക്കവരും ക്ഷേത്ര പരിസരത്താണ് കഴിച്ചുകൂട്ടിയത്.

മുഹൂർത്തം...

മുഹൂർത്തം...

ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയുള്ള സമയത്താണ് ഏറ്റവുമധികം വിവാഹ മുഹൂർത്തങ്ങൾ കുറിക്കപ്പെട്ടത്.

അവധി ദിവസം...

അവധി ദിവസം...

ചിങ്ങമാസത്തിൽ ഏറ്റവുമധികം മുഹൂർത്തങ്ങളുള്ള ഏക അവധി ദിവസമായിരുന്നു ആഗസ്റ്റ് 27 ഞായറാഴ്ച. ഇതുതന്നെയാണ് ഗുരുവായൂരിൽ വിവാഹങ്ങളുടെ എണ്ണം വർദ്ധിക്കാനും കാരണമായത്. 277 വിവാഹങ്ങളാണ്
ഞായറാഴ്ച ഗുരുവായൂരിൽ നടന്നത്.

ചോറൂണും...

ചോറൂണും...

ഞായറാഴ്ചയിലെ മാരത്തോൺ വിവാഹ ചടങ്ങുകളുടെ തിരക്കുകൾക്കിടയിൽ 917 ചോറൂണ് ചടങ്ങുകളും ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു.

English summary
277 marriages were held in guruvayur temple on sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X