മുഖ്യമന്ത്രിയുടെ ഓണസദ്യ; അഞ്ച് തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ; ആകെ ചെലവ് 28. 86 ലക്ഷം രൂപ
തിരുവനന്തപുരം: നാല് മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഓണ സദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്ത് തുക അനുവദിച്ചത്. ഓഗസ്റ്റ് 26 ന് ആണ് നിയമസഭ മന്ദിരത്തിൽ വെച്ച് പൗരപ്രമുഖർക്കായി മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്.
ഓണ സദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിൽ പണം നൽകിയെന്നും പൊതു ഭരണവകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്ത് വന്നിരുന്നു. 7.86 ലക്ഷം കൂടി അനുവദിച്ചതോടെ ചെലവ് 26, 86, 130 രൂപ ആയി ഉയർന്നു.

ഏത് വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല. സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നതിന് കൃത്യമായ കണക്കില്ലെന്നുമാണ് വിവരം. അഞ്ച് തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് സ്വകാര്യ കാറ്ററിംഗ് സ്ഥാപനം ഓണ സദ്യയ്ക്ക് നൽകിയത്. സ്പീക്കർ എ എൻ ഷംസീറും നിയമസഭയിൽ ഓണ സദ്യ ഒരുക്കിയിരുന്നു. ഇത് കൂടാതെയായിരുന്നു പൗരപ്രമുഖർക്ക് മുഖ്യമന്ത്രി ഓണ സദ്യ ഒരുക്കിയത്.












Click it and Unblock the Notifications