കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക് തിരിച്ചടി; 28 കോടിയുടെ കൃഷി നാശം, കോട്ടയത്ത് നശിച്ചത് 510 ഹെക്ടര്‍, കുറവ് കണ്ണൂരില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥനത്ത് തിമിര്‍ത്ത് പെയ്ത മഴയില്‍ വിവിധ ജില്ലകളിലായി കനത്ത നാശനഷ്ടം. മഴയേറ്റവും കൂടുതല്‍ ബാധിക്കുന്ന മേഖലയായ, കൃഷി, കെഎസ്ഇബി മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം രേഖപ്പെടുത്തിയത്. സംസ്ഥാനത്തൊട്ടാകെ 1576.58 ഹെക്ടറുകളിലായി 28.58 കോടിയുടെ കൃഷി നാശമാണ് രേഖപ്പെടുത്തിയത്. കോട്ടയത്തും തൃശൂര്‍ ജില്ലകളിലാണ്് ഏറ്റവും കൂടുതല്‍ കൃഷി നശം സംഭവിച്ചത്. തൃശ്ശൂരില്‍ 553 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. കോട്ടയത്ത് 510 ഹെക്ടര്‍ കൃഷി നശിച്ചു. 1018 കര്‍ഷകര്‍ക്കായി 7.73 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. 2965 കര്‍ഷകര്‍ക്കാണ് ദുരിതം ബാധിച്ചത്. ഇവിടെ മാത്രം 9.56 കോടി രൂപയുടെ നഷ്ടമുണ്ടായി.

2

മാസ്‌കും ശാരീരിക അകലവും; ദുരിതാശ്വാസ ക്യാമ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രിമാസ്‌കും ശാരീരിക അകലവും; ദുരിതാശ്വാസ ക്യാമ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

തലസ്ഥാനമായ തിരുവനന്തപുരത്ത് 121.51 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. 1550 കര്‍ഷകര്‍ ദുരിതത്തിലായത്. 3.89 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊല്ലത്ത് 89.32 ഹെക്ടറിലേറെ കൃഷി നശിച്ചു. 941 കര്‍ഷകര്‍ക്ക് 2.21 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ 315 കര്‍ഷകരുടെ 59 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 1.22 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

വീണ്ടുമിറങ്ങി കേരളത്തിന്റെ സൈന്യം; ഏഴ് വള്ളങ്ങളുമായി പത്തനംതിട്ടയില്‍... കര കരയുമ്പോള്‍ രക്ഷകര്‍വീണ്ടുമിറങ്ങി കേരളത്തിന്റെ സൈന്യം; ഏഴ് വള്ളങ്ങളുമായി പത്തനംതിട്ടയില്‍... കര കരയുമ്പോള്‍ രക്ഷകര്‍

ഇടുക്കിയില്‍ 22 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. 115 കര്‍ഷകരാണ് ദുരിതത്തിലായത്. 1.90 കോടി രൂപയുടെ നഷ്ടമാണ് ഇടുക്കിയില്‍ കണക്കാക്കുന്നത്. എറണാകുളത്ത് 47.30 ഹെക്ടറിലെ കൃഷി നശിച്ചു. 42 കര്‍ഷകര്‍ക്ക് 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മലപ്പുറം ജില്ലയില്‍ 14.20 ഹെക്ടര്‍ കൃഷി നശിച്ചു. 29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പാലക്കാട് ജില്ലയില്‍ 8.20 ഹെക്ടറിലെ കൃഷി നശിച്ചു. 41 കര്‍ഷകര്‍ക്ക് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസര്‍കോട് ജില്ലയില്‍ 1.50 ഹെക്ടറിലെ കൃഷി നശിച്ചു. ആറ് കര്‍ഷകര്‍ക്കായി 2.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആലപ്പുഴയിലെ 1685 കര്‍ഷകരുടെ 50 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1.37 കോടി രൂപയാണ് പ്രാഥമിക നഷ്ടം. 93 പേരാണ് ദുരിതബാധിതര്‍. കൃശി നാശത്തില്‍ കണ്ണൂരിലാണ് ഏറ്റവും കുറവ്. 0.40 ഹെക്ടര്‍. എട്ട് കര്‍ഷകര്‍ക്കായി 85000 രൂപയുടെ നാശമുണ്ടായെന്നുമാണ് കൃഷി വകുപ്പിന്റെ വിലയിരുത്തല്‍.കോട്ടയത്തും ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകലില്‍ ശക്തമായ മഴയും വെള്ളപൊക്കവും കാരണം കെഎസ്ഇബിക്കും വന്‍ തോതിലുള്ള നാശനഷ്ടമാണ് കണക്കാക്കുന്നത്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

Recommended Video

cmsvideo
വരുന്നത് ഭീകര തിരമാലകളും കടലാക്രമണവും..ജനങ്ങളെ സുരക്ഷിതരാകുക

English summary
28 crore crop damage in kerala, 510 hecter damaged in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X