കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ ഏലയ്ക്ക ചാക്കില്‍ നിന്നും അസാധുവാക്കിയ 28 ലക്ഷം രൂപ പിടികൂടി

അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്. വന്‍തോതിലുള്ള കള്ളപ്പണം വെളുപ്പിക്കലിനായാണ് പണം കടത്തിയതെന്നാണ് സൂചന.

  • By Anwar Sadath
Google Oneindia Malayalam News

ഇടുക്കി: അസാധുവാക്കിയ നോട്ടുകെട്ടുകള്‍ വാഹനത്തില്‍ കടത്തവെ ചെക്ക് പോസ്റ്റില്‍വെച്ച് പിടികൂടി. ഇടുക്കിയിലെ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 28 ലക്ഷം രൂപയാണ് പിടികൂടിയത്. പിടികൂടിയവയെല്ലാം അസാധുവാക്കപ്പെട്ട 1,000, 500 നോട്ടുകളാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി.

അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്. വന്‍തോതിലുള്ള കള്ളപ്പണം വെളുപ്പിക്കലിനായാണ് പണം കടത്തിയതെന്നാണ് സൂചന. അതേസമയം, ഏലക്ക ലേലത്തില്‍ കിട്ടിയ തുകയാണ് പൊലീസ് പിടികൂടിയതെന്നാണ് ഉടമസ്ഥന്‍ അധികൃതരെ അറിയിച്ചത്. കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പണം വിട്ടുനല്‍കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

lottery-money4

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ ശേഷം കേരളളത്തിലേക്ക് 200 കോടി രൂപയുടെ കള്ളപ്പണം കടത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരുന്നു. റിയല്‍ എസ്‌റ്റേറ്റ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍,

വ്യവസായ മേഖലകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

English summary
28 lakhs currency found at idukki check post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X