വിവാഹം കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയെത്തിയ 28കാരനായ മലയാളി കൊറോണ ബാധിച്ച് മരിച്ചു
കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ച് മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (28) ആണ് മരിച്ചത്. സൗദിയിലെ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചതെന്ന് എഷ്യാനെറ്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയിലായിരുന്നു ഷബ്നാസിന്റെ വിവാഹം കഴിഞ്ഞത്. കല്യാണത്തിന്റെ അവധി കഴിഞ്ഞ് മാര്‍ച്ച് 10നാണ് സൗദിക്ക് തിരിച്ചുപോയത്. അവിടെ വച്ചാണ് രോഗബാധിതനായത്.

തുടര്‍ന്ന് മദീനയിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പനി കടുത്തുത്തതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി ഷബ്നാസ് വെന്റിലേറ്ററിലായിരുന്നു. ഷബ്നാസിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവിടെ തന്നെ മൃതദേഹം സംസ്കാരം നടത്താനാണ് തീരുമാനം.
അതേസമയം, ദിവസേന ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാമതായി നില്‍ക്കുന്നത്. രണ്ടായിരത്തിലേറെ പേര്‍ക്കാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജിവസം നാല് പേരാണ് സൗദിയില്‍ മരിച്ചത്. ആകെ 25 പേരാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്. ഒമാനില്‍ 25 പേര്‍ക്കും കുവൈത്തില്‍ 75 പേര്‍ക്കും ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. ബഹ്റീനില് 95 ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് പേര് കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപ്ത്രി വിട്ടിരുന്നു.
അതേസമയം, ഒമാനില്‍ രോഗ ബാധിതരുടെ എണ്ണം 252 ആയി. 52 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു മരണമാണ് ഒമാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുവൈത്തിലാകട്ടെ 42 ഇന്ത്യക്കാരടക്കം 75 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 417 ആയി. ഇതിനിടെ കുവൈത്തില്‍ മരിച്ച ഇന്ത്യക്കാരന് കൊറോണ ബാധിച്ചാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു. അതേസമയം, ദുബായില്‍ കൊറോണ ബാധിച്ച് വെള്ളിയാഴ്ച ഒരു എഷ്യക്കാരന് കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 9 ആയി. 240 പേര്‍ക്കാണ് യുഎഇയില്‍ വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. യുഎഇയില്‍ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1264 ആയി.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications