കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയെത്തിയ 28കാരനായ മലയാളി കൊറോണ ബാധിച്ച് മരിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ച് മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് (28) ആണ് മരിച്ചത്. സൗദിയിലെ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചതെന്ന് എഷ്യാനെറ്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയിലായിരുന്നു ഷബ്‌നാസിന്റെ വിവാഹം കഴിഞ്ഞത്. കല്യാണത്തിന്റെ അവധി കഴിഞ്ഞ് മാര്‍ച്ച് 10നാണ് സൗദിക്ക് തിരിച്ചുപോയത്. അവിടെ വച്ചാണ് രോഗബാധിതനായത്.

saudi

തുടര്‍ന്ന് മദീനയിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പനി കടുത്തുത്തതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി ഷബ്‌നാസ് വെന്റിലേറ്ററിലായിരുന്നു. ഷബ്‌നാസിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവിടെ തന്നെ മൃതദേഹം സംസ്‌കാരം നടത്താനാണ് തീരുമാനം.

അതേസമയം, ദിവസേന ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാമതായി നില്‍ക്കുന്നത്. രണ്ടായിരത്തിലേറെ പേര്‍ക്കാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജിവസം നാല് പേരാണ് സൗദിയില്‍ മരിച്ചത്. ആകെ 25 പേരാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്. ഒമാനില്‍ 25 പേര്‍ക്കും കുവൈത്തില്‍ 75 പേര്‍ക്കും ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. ബഹ്‌റീനില്‍ 95 ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപ്ത്രി വിട്ടിരുന്നു.

അതേസമയം, ഒമാനില്‍ രോഗ ബാധിതരുടെ എണ്ണം 252 ആയി. 52 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു മരണമാണ് ഒമാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുവൈത്തിലാകട്ടെ 42 ഇന്ത്യക്കാരടക്കം 75 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 417 ആയി. ഇതിനിടെ കുവൈത്തില്‍ മരിച്ച ഇന്ത്യക്കാരന്‍ കൊറോണ ബാധിച്ചാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു. അതേസമയം, ദുബായില്‍ കൊറോണ ബാധിച്ച് വെള്ളിയാഴ്ച ഒരു എഷ്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 9 ആയി. 240 പേര്‍ക്കാണ് യുഎഇയില്‍ വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. യുഎഇയില്‍ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1264 ആയി.

English summary
28 Year Old Malayalee Dies In Saudi Arabia Due To Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X