Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 2868 വീട്ടമ്മമാരെ കാണാതായി, ആരാണ് വില്ലന്‍?

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷം, ഒരു വര്‍ഷമെന്ന് തികച്ച് പറയാന്‍ പറ്റില്ല, 11 മാസം കൊണ്ട് കേരളത്തില്‍ കാണാതായത് 2868 വീട്ടമ്മമാരെ എന്ന് റിപ്പോര്‍ട്ട്. 2014 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള കണക്കാണിത്. പോലീസിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരം, വിവരാവകാശ നിയമ പ്രകാരം പുറത്തുവന്നതാണ് ഇത് എന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 2605 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതും താനേ തിരിച്ചുവന്നതും ചേര്‍ത്താണിത്. ബാക്കി 263 പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പരാതി നല്‍കാത്ത സംഭവങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ യഥാര്‍ഥ സംഖ്യ ഇതിലും കൂടാനാണ് വഴി. ഭര്‍ത്താവുമായി വഴക്കുണ്ടായി ബന്ധം ഉപേക്ഷിച്ചുപോകുന്നവരും ഇക്കൂട്ടത്തിലുണ്ടത്രെ.

missing

മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക് തുടങ്ങിയ പരിചയങ്ങളിലൂടെ കിട്ടിയ കാമുകന്‍മാര്‍ക്കൊപ്പം വീടുവിട്ടുപോകുന്നവരാണ് ഇക്കൂട്ടത്തില്‍ കൂടുതലും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ഒളിച്ചോടിയ വീട്ടമ്മമാര്‍ പലരും സ്വമേധയാ തിരിച്ചുവന്നിട്ടുണ്ട്. തിരിച്ചുവന്നവരെ ഭര്‍ത്താക്കന്മാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

18 വയസിനു താഴെയുള്ള 664 പെണ്‍കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കാണാതായത്. ഇതില്‍ 603 പേരെയാണ് പോലീസ് കണ്ടെത്തിയത്. ബാക്കിയുള്ള 61 പേര്‍ക്കും എന്ത് പറ്റിയെന്നതിന് വ്യക്തമായ മറുപടികള്‍ ഇല്ല. കാമുകന്‍മാരുടെ കൂടെ പോയി കഷ്ടപ്പെടേണ്ടി വന്നവരാണ് തിരിച്ചുവന്നവരില്‍ ഏറെയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+