Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്; 21 പേർ വിദേശത്ത് നിന്ന് വന്നവർ! ആർക്കും രോഗമുക്തിയില്ല!

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗ മുക്തി ഇല്ല. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ടുവീതം എറണാകുളം,പാലക്കാട് ,മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 29 പേരിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേർ മറ്റ് സംസ്ഥാാനങ്ങളിൽ നിന്ന് വന്നവരാണ്.

കണ്ണൂരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയ്ക്കാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,789 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 67316 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈ 473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,905 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 44,681 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

 pin7-158980204

Recommended Video

cmsvideo
    Kerala Started Work On Covid Vaccine Development: K K Shailaja

    ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5082 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

    എയര്‍പോര്‍ട്ട് വഴി 3998 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 58,919 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 65,564 പേരാണ് എത്തിയത്.ഇന്ന് പുതുതായി 6 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, മുതുതല, കാരക്കുറുശി, കോട്ടായി, മുതലമട എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 29 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+