കേരളത്തിന് രണ്ടാം വന്ദേഭാരത്; സമയക്രമമായി ,ഞായറാഴ്ച ആലപ്പുഴ വഴി സർവ്വീസ് തുടങ്ങും?
തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ സര്‍വീസ് ആരംഭിച്ചേക്കും. ആലപ്പുഴ വഴിയായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക.ട്രെയിനിന്റെ സമയക്രമം ആയി. രാവിലെ ഏഴുമണിക്ക് കാസര്‍കോടുന്നിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05 നാണ് തിരിച്ച് കാസർഗോഡേക്ക് യാത്ര. 11.55 ന് കാസർകോടെത്തും.
ആഴ്ചയിൽ ആറ് ദിവസമായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക.
തിരുവനന്തപുരം - കാസർകോട് റൂട്ടിൽ തിങ്കളാഴ്ചയും കാസർകോട് - തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ചയുമായിരിക്കും സർവ്വീസ് ഇല്ലാതിരിക്കുക. നിലവിൽ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചുവേളി വരെയായിക്കും സർവ്വീസ്.

ആദ്യ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് പോലെ തന്നെ ആഘോഷപൂർവ്വം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലായിരിക്കും യാത്ര തുടങ്ങുക. അതേസമയം ഇതോടൊപ്പം രാജ്യത്ത് വിവിധ റൂട്ടുകളിലായി പുതിയ ഒൻപത് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി അനുവദിച്ചിട്ടുണ്ട് ഇതിനൊപ്പമായിരിക്കും കേരളത്തിലേക്കുള്ള ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുക.












Click it and Unblock the Notifications