കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ 3 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ ആക്രമണം? ബംഗാളിലും അറസ്റ്റ്

Google Oneindia Malayalam News

ദില്ലി: എറണാകുളത്ത് നിന്നും മൂന്ന് അല്‍ക്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിന്‍റെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. ആകെ 9 ഭീകരരെ റെയ്ഡില്‍ പിടി കൂടിയതായും ദേശീയ അന്വേഷണ ഏജന്‍സി പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ആറ് പേരെയാണ് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും പിടികൂടിയത്. പിടിയിലായ ഭീകരര്‍ വന്‍ അക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. പിടിയിലാവയര്‍ നേരത്തെ തന്നെ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മൂന്ന് പേര്‍ പിടിയിലാവുന്നത്

മൂന്ന് പേര്‍ പിടിയിലാവുന്നത്

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയില്‍ നിന്നും അല്‍ക്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് പേര്‍ പിടിയിലാവുന്നത്. പിടിയിലാവയവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നുവെന്നും ഇതേ കുറിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് 9 പേരും പിടിയിലായതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

വന്‍ ആക്രമണം

വന്‍ ആക്രമണം

ഇന്ത്യയില്‍ പഞ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചാണ് ഈ തീവ്രവാദ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്തി ആളെകൊല്ലുകയായിരുന്നു ലക്ഷ്യം. കേരളത്തിലും ആക്രമത്തിന് പദ്ധതിയിട്ടിരുന്നതായാണ് സൂചന. അതേസമയം പിടിയിലാവയവരില്‍ ആരും മലയാളികളല്ല.

പ്രാഥമിക വിവരം

പ്രാഥമിക വിവരം


മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കെട്ടിട നിര്‍മ്മാണ് തൊഴിലാളികള്‍ എന്ന മറവിലായിരുന്നു മൂന്ന് പേരും കൊച്ചിയില്‍ താമസിച്ചിരുന്നത്. എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.

കേസ് ദില്ലിയില്‍

കേസ് ദില്ലിയില്‍

ദില്ലിയിലാണ് റെയ്ഡുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും പിടിയിലായവരെ എന്‍ഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും. പ്രതികളെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇവര്‍ നിരന്തരം സഞ്ചരിച്ചിരുന്നതായും താമസിക്കുകയും ചെയ്തതായി സൂചനയുണ്ട്.

Recommended Video

cmsvideo
1 in 7 Russia’s covid vaccine volunteers report side effects: Russian Minister
 ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്

ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്

തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തും. ദേശവിരുദ്ധ ലേഖനങ്ങള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ ഡിവൈസുകള്‍ തുടങ്ങിയ നിരവധി വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തയായിരുന്നു എന്‍ഐഎ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ അല്‍ ഖ്വയ്ദയുടെ 180 ഓളം പ്രവര്‍ത്തകരുള്ളതായി നേരത്തെ ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 'ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി?' കേന്ദ്രത്തിനെതിരെ തോമസ് ഐസക് 'ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി?' കേന്ദ്രത്തിനെതിരെ തോമസ് ഐസക്

English summary
3 Al Qaeda militants arrested in Kochi; Targeted big attack? Arrest in Bengal too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X