Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂർ കൊലപാതകം; മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, മൂന്ന് പേർ കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിലെ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. തൃശൂർ കയ്പമംഗലം സ്വദേശികളാണ് അറസ്റ്റിലായ മൂന്ന് പേരും. പമ്പിലെ കളക്ഷൻ തുക തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവർ മനോഹരനെ കൊലപ്പെടുത്തിയത്. മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് മനോഹരനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

അർദ്ധരാത്രി പമ്പിൽ നിന്നും മടങ്ങവെയാണ് കാർ തടഞ്ഞു നിർത്തി സംഘം മനോഹരെ തട്ടിക്കൊണ്ടുപോയത്. മനോഹരൻ പമ്പിൽ നിന്നും മടങ്ങാറുള്ള സമയം നിരീക്ഷിച്ച് പ്രതികൾ മനസിലാക്കിയിരുന്നു. മൃതദേഹം ഗുരുവായൂരിൽ വഴിയരികിൽ തള്ളിയ ശേഷം പ്രതികൾ കാറുമായി രക്ഷപെടുകയായിരുന്നു. കാറുമായി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. മലപ്പുറം അങ്ങാടിപ്പുറത്ത് വെച്ചാ് ഇവർ പോലീസിന്റെ പിടിയിലാവുകയായിരുന്നു. മനോഹരന്റെ കാർ അങ്ങാടിപ്പുറത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

crime

അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മനോഹരൻ പമ്പിൽ നിന്നും മടങ്ങിയ ശേഷം മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ മനോഹരൻ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഒരാൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി പെടുകയായിരുന്നു.

പമ്പിലെ കളക്ഷൻ മനോഹരൻ വീട്ടിലേക്ക് കൊണ്ടുവരും എന്ന ധാരണയിലാണ് പ്രതികൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്രമണം നടത്തിയത്. എന്നാൽ ഈ പണം പമ്പിൽ തന്നെ സൂക്ഷിക്കുകയായിരുന്നു പതിവ്. മനോഹരന്റെ വാച്ചും മാലയും കാണാതായിട്ടുണ്ട്. കൈകകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+