ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: മൂന്നു പേര്‍ പിടിയില്‍
ഞായറാഴ്ചയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടത്
ഗുരുവായൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദന്‍ (28) കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഫായിസ് 2013ല്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ഫാസിലിന്റെ സഹോദരന്‍ കൂടിയാണ്. ഫായിസിന്റെ കാറിലെത്തിയാണ് അക്രമിസംഘം ആനന്ദനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. കൊലയ്ക്കു ശേഷം കാര്‍ ഉപേക്ഷിച്ച പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ഗുരുവായൂരിലുള്ള ബന്ധു വീടുകളില്‍ പ്രതികള്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.

ഗുരുവായൂരിനടുത്ത് നെന്‍മേനിയിലാണ് ഞായറാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദന്‍ കൊല്ലപ്പെട്ടത്. സുഹുത്തിനോടൊപ്പം ബൈക്കില്‍ പോകവെ കാറിലെത്തിയ അക്രമിസംഘം ആനന്ദനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നു തിങ്കളാഴ്ച തൃശൂരില്‍ ചിലയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ബിജെപി ഹര്‍ത്താലും നടത്തിയിരുന്നു.

നെന്‍മേനി ബലരാമ ക്ഷേത്രത്തിനു നൂറു മീറ്റര്‍ അകലെ കടവള്ളി ലക്ഷംവീട് കോളനിയില്‍ വടക്കേതരകത്ത് അംബികയുടെ മകനായിന്നു കൊല്ലപ്പെട്ട ആനന്ദന്‍. സുഹൃത്തായ വിഷ്ണുവിനോടൊപ്പം ബൈക്കില്‍ പോകവെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ അക്രമികള്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്നു വലിച്ചിഴച്ചു കൊണ്ടു പോയ അക്രമികള്‍ കഴുത്തിനു പിറകിലും കാലിലും വെട്ടുകയായിരുന്നു. 2013ല്‍ ബ്രഹ്മകുളത്ത് സിപിഎം പ്രവര്‍ത്തകനായ ഫാസില്‍ കൊല ചെയ്യപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ആനന്ദന്‍.












Click it and Unblock the Notifications