കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവളപ്പാറയിൽ നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത് 3 മൃതദേഹങ്ങൾ; മരണം 33 ആയി, ഇനി 26 പേരെ കണ്ടെത്തണം!

Google Oneindia Malayalam News

മലപ്പുറം: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് കവളപ്പാറയിലായിരുന്നു. മണ്ണിടിച്ചിലിൽ നിരവധി വീടുകളാണ് തകർന്നത്. 59 പേർ മണ്ണിൽ കുടുങ്ങി പോയെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ കവളപ്പാറയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി.

<strong>സ്റ്റാലിന്റെ സ്നേഹത്തിന് തമിഴിൽ നന്ദി പറഞ്ഞ് പിണറായി വിജയൻ; ലോറികളിൽ സോദര സ്നേഹത്തിന്റെ അമൂല്യ ശേഖരം</strong>സ്റ്റാലിന്റെ സ്നേഹത്തിന് തമിഴിൽ നന്ദി പറഞ്ഞ് പിണറായി വിജയൻ; ലോറികളിൽ സോദര സ്നേഹത്തിന്റെ അമൂല്യ ശേഖരം

ഇനി 26 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ സംസ്ഥാനതത് പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 107 ആയി. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഉരുൾപൊട്ടൽ നാശം വിതച്ച കവളപ്പാറയിൽ രക്ഷാപ്രവർത്തനം ആരംഭിചച്ചത്. മഴ മാറി നിന്നതിനാൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തന്നെ നടന്നു.

Kavalappara

അനുകൂല കാലാവസ്ഥയായിരുന്നതിനാല്‍ രാവിലെ 8.30ഓടെ തിരച്ചില്‍ ആരംഭിച്ചിരുന്നു. റൂട്ട് മാപ്പിംഗ് അനുസരിച്ച് എട്ടിടത്താണ് തിരച്ചില്‍ നടത്തിയത്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച സ്‌നിഫര്‍ ഡോഗ്‌സിനെ ഉള്‍പ്പെടെ എത്തിച്ചിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇനി ബന്ധുക്കളുമായി ചേരുന്ന യോഗത്തിലായിരിക്കും തിരച്ചിൽ തുടരുന്ന കാര്യത്തിൽ തീരുമാനമാകുക.

പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവർത്തനത്തിന് ഡ്രോൺ സൗകര്യങ്ങളും പോലീസ് നായയുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് മഴ കുറയുന്നതായാണ് റിപ്പോർട്ട് വരുന്നത്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലേ അലേർട്ട് മാത്രമേ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപച്ചിട്ടുള്ളൂ. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
3 bodies found from Kavalappara in Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X