ആനക്കൊമ്പുമായി ദമ്പതികള്‍ പിടിയില്‍, പൊലീസിനും പങ്ക്
വയനാട്: വയനാട്ടില്‍ ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ദമ്പതികള്‍
ഉള്‍പ്പടെ മൂന്നംഗം സംഘം പിടിയില്‍. സംഭവത്തില്‍ പൊലീസുകാരന്‍ ഉള്‍പ്പടെ മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്.
കല്‍പ്പറ്റയില്‍ ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ കാവുമന്ദം സ്വദേശി റഷീദ്, പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ സലാം, ഭാര്യ റജീന എന്നിവരെയാണ് വനം വകുപ്പ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഒരു ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ച് ആനക്കൊമ്പ് വില്‍ക്കാനാണ് സംഘം വയനാട്ടില്‍ എത്തിയത്. അഞ്ച് കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

റഷീദിന്റെ ബന്ധുവായ പൊലീസുകാരന്‍ മാനന്തവാടി സ്വദേശി ജംഷീറാണ് ആനക്കൊമ്പ് വില്‍പ്പനയ്ക്കായി എത്തിച്ചത്. ജംഷീര്‍ ഉള്‍പ്പടെ രണ്ട് പേര്‍ ഒളിവിലാണ്. അറസ്റ്റിലായ സംഘത്തെ 12 ന് കോടതിയില്‍ ഹാജരാക്കും. ആനക്കൊമ്പ് വില്‍പ്പനയ്ക്ക് ശേഷം ബാംഗ്ലൂരിലേയ്ക്ക് പോകാനായിരുന്നു സംഘത്തിന്റെ പദ്ധതി.












Click it and Unblock the Notifications