കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബിജെപി; കൃസ്ത്യൻ പുരോഹിതർ ബിജെപിയിലേക്ക്....

Google Oneindia Malayalam News

കോട്ടയം: അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായി കൃസ്ത്യൻ പുരോഹിതരെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി. കോട്ടയത്ത് അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഇവര്‍ക്ക് അംഗത്വം നല്‍കിയെന്ന് റിപ്പോർട്ട്.

<strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....</strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....

കേരള രാഷ്ട്രീയത്തിന്റെ ദിശ മാറുകയാണെന്ന് ചടങ്ങിൽ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. ശക്തരായ ചില ആളുകൾ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് ചേരുമെന്ന് നേരത്തെ തന്നെ ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടിരുന്നു. കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനെ പരസ്യമായി ബിജെപിയിലേക്ക് അദ്ദേഹം പേരെടുത്തു പറയാതെ ക്ഷണിക്കുകയും ചെയ്തിരുന്നു.

BJP

സിപിഎമ്മിലെ ബ്രാഞ്ച് അംഗങ്ങളക്കം ഒന്ന് വിളിച്ചാൽ ബിജെപിയിലേക്ക് വരാൻ തയ്യാറായി നിൽക്കുകയാണെന്ന പ്രകേപനപരമായ പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു. ഇതിനിയിലാണ് കോട്ടയത്ത് കൃസ്ത്യൻ പുരോഹിതന്മാർ ബിജെപിയിലേക്ക് ചേർന്നിരിക്കുന്നത്. ഫാദര്‍ .ജെ മാത്യൂ മണവത്ത് മണര്‍കാട്, ഫാദര്‍ .ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട് ഡീക്കന്‍ ആഡ്രൂസ് മംഗലത്ത് ഇടുക്കി, ഡീക്കന്‍ ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്, ഫാദര്‍ .തോമസ് കുളത്തുംഗല്‍ എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.

English summary
3 Christian priests joined BJP in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X