കോതമംഗലത്ത് ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
കോതമംഗലം: കോതമംഗലം ചാത്തമറ്റത്ത് കാക്കുന്നേല്‍ ശശി , ഭാര്യ ഓമന, മകന്‍ ശ്രീകൃഷ്ണന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശശിയും, ഓമനയും വീടിന്റെ ഹാളിലും , മകന്‍ ബെഡ് റൂമിലുമാണ് കിടന്നത്. വിഷദ്രാവകം പോലെ തോന്നിക്കുന്ന കുപ്പികളും സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി. മരിച്ച ശ്രീകൃഷ്ണനെ കൂടാതെ മൂന്ന് പെണ്‍മക്കളും ശശിയുണ്ട്. പാലക്കാട് ജോലി ചെയ്തിരുന്ന ശ്രീകൃഷ്ണന്‍ വീട്ടില്‍ തിരികെയെത്തിയതിനു ശേഷം വളരെ മൂകനായി കാണപ്പെട്ടിരുന്നതായി കൂട്ടുകാര്‍ പോലീസിന് മോഴി നല്‍കിയിട്ടുണ്ട്.
പോലീസും ഫോറന്‍സിക് വിധക്തരും സംഭവ സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി.പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചാത്തമറ്റത്താണ് സംഭവം നടന്നത്.മൂവരും വീടിനുള്ളില്‍ മരിച്ചു കിടക്കുന്നത് അയല്‍വാസികളാണ് ആദ്യം.ഇവര്‍ മരിച്ചു കിടക്കുന്ന വിവരം അയല്‍വാസികളാണ് പോത്താനിക്കാട് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്.സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിശോധന ആരംഭിച്ചത്. മരിച്ച ശശി കരിങ്കല്‍ തൊഴിലാളിയും, മകന്‍ ശ്രീകൃഷ്ണന്‍ ഡ്രൈവറുമാണ്.

ചോറ്റാനിക്കരയിലും മറ്റും തീര്‍ത്ഥാടനം കഴിഞ്ഞ് ഇന്നലെ വൈകിട്ടോടെയാണ് ഇവര്‍ തിരിച്ച് വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങളായി കുടുംബാംഗങ്ങള്‍ കടുത്ത നിരാശയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ശ്രീകൃഷ്ണന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബവുമായി വിവാഹ ധാരണയിലെത്തിയെങ്കിലും ഇക്കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ പ്രതിസന്ധിയാണ് കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.












Click it and Unblock the Notifications