കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 3 ജില്ലകള്‍ കോവിഡ് മുക്തമായി; ആത്മവിശ്വാസത്തിന്‍റെ നിമിഷം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ 3 ജില്ലകള്‍ നിലവില്‍ കോവിഡ് മുക്തമായതായി. വയനാട്, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. ഇവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും രോഗം ഭേദമായി. വയനാട്ടിൽ ആകെ 3 പേർക്കായിരുന്നു കൊവിഡ്‌19 സ്ഥിരീകരിച്ചത്‌. അതിൽ മൂന്നാമത്തെ ആൾ ഇന്ന് സുഖം പ്രാപിച്ച്‌ വീട്ടിലേക്ക്‌ യാത്രായായി. മറ്റു രണ്ടു പേർ നേരത്തേ രോഗമുക്തരായിരുന്നു. ഇതോടെ ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചവർ നിലവിലില്ല.

ഇത്‌ ആശ്വാസത്തിന്റെ നിമിഷമാണമെന്നായിരുന്നു ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയുടെ പ്രതികരണം. ഇതിനായി പ്രവർത്തിച്ച മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
അതോടൊപ്പം പൊതുജനം എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം കൂടുകയാണ്‌. ഇനി ഒരാൾക്കും രോഗം വരാതിരിക്കാൻ നമ്മൾ കരുതലോടെ തുടരണം. ജാഗ്രതാ നടപടികളിൽ ഒരു കുറവും വരരുത്‌. ജാഗ്രത വർദ്ധിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

 coronavirus1

മാസ്ക്‌ ധരിക്കാതെ ആരും പൊതു ഇടങ്ങളിൽ വരരുത്‌. അത്യാവശ്യ കാര്യങ്ങൾക്ക്‌ വേണ്ടി മാത്രമേ നിബന്ധനകൾ പാലിച്ച് പുറത്തിറങ്ങാവൂ. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട്‌ കഴുകണം. മറ്റുള്ളവരിൽ നിന്ന് ചുരുങ്ങിയത്‌ ഒരു മീറ്റർ അകലം പാലിക്കണം. ലോക്ക്‌ ഡൗൺ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കണം. ഐസൊലേഷൻ അല്ലെങ്കിൽ ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർ അത്‌ പൂർണ്ണമായി പാലിക്കണം. ഒരു വിട്ടുവീഴ്ചയും പാടില്ല. പൂർണ്ണമായ ജാഗ്രത തുടർന്ന് കൊണ്ട്‌ നമുക്ക്‌ അതിജീവിക്കാം. നിലവിൽ ഉള്ള ലോക് ഡൗൺ നിബന്ധനകളിൽ യാതൊരു ഇളവും ഇല്ലെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലുള്ള ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.

കൊല്ലം, കോട്ടയം ജില്ലയിലെ ഓരോരുത്തര്‍ ഷാര്‍ജയില്‍ നിന്നും കോട്ടയം ജില്ലയിലെ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 338 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

English summary
കേരളത്തില്‍ 3 ജില്ലകള്‍ കോവിഡ് മുക്തമായി; ആത്മവിശ്വാസത്തിന്‍റെ നിമിഷം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X