അടൂരില്‍ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളെ കാണാനില്ല, ഫോണുകള്‍ നിശ്ചലം
പത്തനംതിട്ട: അടൂരില്‍ മൂന്ന് നഴ്സിങ്ങ് വിദ്യാര്‍ത്ഥികളെ കാണാതായി. സ്വകാര്യ ആയുര്‍വ്വേദ കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ഇവര്‍ താമസിച്ച ഹോസ്റ്റലിലെ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്.

ഇവര്‍ മൂന്ന് പേരും മാര്‍ക്കറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. മൂന്ന് പേരില്‍ ഒരാള്‍ പൂനെ സ്വദേശിയാണ്. ഒരാള്‍ പത്തനംതിട്ട സ്വദേശിയും മറ്റൊരാള്‍ നിലമ്പൂര്‍ സ്വദേശിയുമാണ്. ഇവര്‍ പൂനെയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതായി സംശയിക്കപ്പെടുന്നുണ്ട്.
മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകള്‍ നിശ്ചലമാണ്. അതേസമയം ഇവ ഇടയ്ക്കിടെ ഓണാക്കുകയും ഓഫാക്കുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.ഇവര്‍ ട്രെയിനില്‍ പൂനെയിലേക്ക് പുറപ്പെട്ടതാകാമെന്നാണ് പോലീസിന്‍റെ നിഗമനം. കാണാതായ പെണ്‍കുട്ടികളില്‍ ഒരാളുടെ ബന്ധുവിനേയും കാണാതായതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications