കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് 3 പെണ്‍കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കടലില്‍ നിന്നും കണ്ടെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് നിന്നും കാണാതായ കൂട്ടുകാരികളായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കടലില്‍ നിന്നും ലഭിച്ചു. കിടക്കുഴി ഇടിവിഴുന്ന വിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്പതിമാരുടെ മകള്‍ നിഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂന്ന് പെണ്‍കുട്ടികളേയും കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നും എസ്ഐ ഷാനിബാസിന്‍റെ നേതൃത്വത്തിലുള്ള കോസ്റ്റല്‍ പോലീസ് സംഘം കണ്ടെടുത്തത്. നിഷയുടെ അയല്‍വാസികളായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവരാണ് കാണാതായ മറ്റ് രണ്ട് പെണ്‍കുട്ടികള്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വെള്ളിയാഴ്ച ഉച്ചയ്ക്ക്

വെള്ളിയാഴ്ച ഉച്ചയ്ക്ക്

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നിഷയുടെ സ്കൂട്ടറില്‍ വിദ്യാര്‍ത്ഥികള്‍ അടമലത്തുറ ഭാഗത്തേക്ക് പോയതെന്നാണ് വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വൈകീട്ട് 6 മണിയായിട്ടും തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ നിഷയുടെ ഫോണിലേക്ക് വീളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതേ തുടര്‍ന്ന സന്ധ്യയോടെ ബന്ധുവായ ആനന്ദ് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കുകയായിരുന്നു

കടലിലൂടെ

കടലിലൂടെ

പിന്നീട് കടലിലൂടെ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകി പോവുന്നതായി മത്സ്യത്തൊഴിലാളി തീരത്തെ ലൈഫ് ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് പട്രോളിങ് ബോട്ടിലെത്തി മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. നിഷയുടെ സ്കൂട്ടർ, മൊബൈൽ ഫോൺ എന്നിവയും ശരണ്യ, ഷാരു എന്നിവരുടെ ചെരിപ്പുകളും ബാഗുകളും തൊപ്പികളും അടിമലത്തുറ തീരത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തിരയില്‍ അകപ്പെട്ടതാകാം

തിരയില്‍ അകപ്പെട്ടതാകാം

ശരണ്യയും നിഷയും തമിഴ്നാട്ടിലെ മലങ്കര കത്തോലിക്ക കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനികളും ഷാരു കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ആണ്. വിദ്യാര്‍ത്ഥികള്‍ തിരയില്‍ അകപ്പെട്ടതാകാമെന്നാണ് കരുതുന്നത്. ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ കടല്‍തീരത്ത് എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് വിഴിഞ്ഞം പോലീസ് വ്യക്തമാക്കി.

ഫോണ്‍ കോളിലൂടെ

ഫോണ്‍ കോളിലൂടെ

അടിമലത്തുറ ഭാഗത്തെ കടലില്‍ പെണ്‍കുട്ടിയുടേത് എന്ന് തോന്നിന്നുക്കുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരം ഫോണ്‍ കോളിലൂടെയാണ് ലഭിച്ചത്. ഇതോടെയാണ് നാടിനെ നടുക്കിയ തിരോധാനത്തിന്‍റെ തുമ്പ് ലഭിച്ചതെന്ന് വിഴിഞ്ഞം എസ്ഐ എസ്എസ് സജി പറയുന്നു. തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് രാത്രി തന്നെ തിരച്ചിലിന് ഇറങ്ങുകയായിരുന്നു. പക്ഷെ നേരത്തെ കണ്ടുവെന്ന് പറഞ്ഞിരുന്ന സ്ഥലത്ത് നിന്നും വളരെ ദൂരം മാറിയാണ് മൃതദേഹം കണ്ടെടുത്തത്.

മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പ്

നിഷയുടെ അച്ഛന്‍ സുരേന്ദ്രന്‍ മൂന്ന് വര്‍ഷം മുമ്പാണ് മരിച്ചത്. സുരേന്ദ്രന്‍ മരിച്ചതോടെയായിരുന്നു ബാലരാമപുരത്ത് താമസമായിരുന്ന നിഷയുടെ കുടുംബം ഉച്ചക്കട ഉടിവിഴുന്ന വിള ക്ഷേത്രത്തിന് സമീപത്തേക്ക് മാറിയതന്നൊണ് ബന്ധുക്കള്‍ പറയുന്നത്. ലാറ്റെക്സിലെ ജീവനക്കാരിയാണ് നിഷയുടെ മാതാവ് ഇന്ദു. വര്‍ഷയാണ് ഏക സഹോദരി.

 കരിങ്കൊടി, കരിഓയില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ഭോപ്പാലില്‍ വന്‍ പ്രതിഷേധം, വഞ്ചകനെന്ന വിളിയും കരിങ്കൊടി, കരിഓയില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ഭോപ്പാലില്‍ വന്‍ പ്രതിഷേധം, വഞ്ചകനെന്ന വിളിയും

 കൊറോണ: അമേരിക്കയിലും സ്പെയ്നിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ധനസഹായം പ്രഖ്യാപിച്ച് ട്രംപ് കൊറോണ: അമേരിക്കയിലും സ്പെയ്നിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ധനസഹായം പ്രഖ്യാപിച്ച് ട്രംപ്

English summary
3 girls missing in trivandrum; 1 body found in sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X