കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിലാത്തറയില്‍ ഇന്നോവ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട്ടെ മൂന്നുപേര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: പിലാത്തറയില്‍ ഇന്നോവ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട്ടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. കാര്‍ ഡ്രൈവര്‍ കാഞ്ഞങ്ങാട് മാണിക്കോത്തെ ഫവാസ് (26), ചിത്താരിയിലെ റുബീന (16), റുബീനയുടെ ഉമ്മ മറിയം (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പിലാത്തറ ദേശീയപാതയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

accident

പരിയാരം പൊലീസും നാട്ടുകാരുമാണ് പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചത്. ഫവാസിന്റെയും റുബീനയുടെയും പരിക്ക് സാരമുള്ളതാണ്. ഫവാസിനെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. റുബീന പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ന്യൂറോ തീവ്ര പരിചരണ വിഭാഗത്തിലാണ്.

English summary
3 injured in KSRTC and car accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X