സൗദിയില്‍ വാഹനാപകടം, മൂന്ന് മലയാളികള്‍ മരിച്ചു
സൗദി: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഒരുകുടുബത്തിലെ മൂന്ന് മലയാളികള്‍ മരിച്ചു. മദീന സന്ദര്‍ശിച്ചശേഷം മക്കയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മലപ്പുറം അരീക്കോട് സ്വദേശികളായ ഷാദില്‍ (32), മാതാവ് മുംതാസ്, ഷാദിന്റെ മൂന്ന് വയസ്സുള്ള മകള്‍ ഹൈറിന്‍ എന്നിവരാണ് മരിച്ചത്.
മദീനയില്‍ നിന്നും മക്കയിലേക്ക് വരുന്ന വഴിയില്‍ മക്ക എത്തുന്നതിന് 120 കി.മി മുമ്പ് അല്‍ കാമില്‍ എന്ന സ്ഥലത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. വാഹനം ഒടിച്ചിരുന്ന ഷാദില്‍ ഉറങ്ങിപോയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

മക്കയിലെ സ്റ്റാര്‍ മാസ് അറേബ്യ എന്ന കമ്പനിയിലെ നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍ ആണ് ഷാദില്‍. സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയ മാതാപിതാക്കളോടൊപ്പം മദീനയില്‍ പോയി മടങ്ങിവരുന്നവഴിക്കാണ് അപകടം നടന്നത്.
അപകടത്തില്‍ ഷാദിലിന്റെ ഭാര്യ രിഷന, പിതാവ് കരീം മാസ്റ്റര്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കലൈസിലെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications