Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടികൂടി;ഇനി ആര്‍ക്കും രക്ഷയില്ല?

കഴിഞ്ഞ ദിവസം നാലരക്കിലോയോളം സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ദമാമില്‍ നിന്നും കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കിലേ സ്വര്‍ണ്ണമാണ് പ്രിവന്റീവ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. ദമാമില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് കിനാലൂര്‍ സ്വദേശി മിദ്‌ലജില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്.

കഴിഞ്ഞ ദിവസം നാലരക്കിലോയോളം സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഡിആര്‍ഐ സംഘമാണ് കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്നും നാലരക്കിലോ സ്വര്‍ണ്ണം കഴിഞ്ഞ ദിവസം പിടികൂടിയത്. വ്യാഴാഴ്ച പിടികൂടിയ മിദ്‌ലജിന്റെ കൈയിലുള്ള രണ്ട് പെട്ടികള്‍ ഇനിയും തുറക്കാനായിട്ടില്ല. ഈ പെട്ടികളിലും സ്വര്‍ണ്ണമുണ്ടാകാമെന്നാണ് കസ്റ്റംസ് കരുതുന്നത്.

gold

അതേസമയം,കരിപ്പൂരില്‍ നിന്നും വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ദുബായിലേക്ക് പോകാനെത്തിയ മലപ്പുറം വേങ്ങര സ്വദേശി ഷൈജുവിനെയാണ് 33 ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായി പ്രിവന്റീവ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. രണ്ടു ദിവസത്തിനിടെ ഇത്രയധികം സ്വര്‍ണ്ണം പിടികൂടിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+